X
    Categories: കായികം

ഔട്ട്ഫീല്‍ഡിലെ നനവ്; ഇന്ത്യ-ന്യൂസീലന്‍ഡ് മല്‍സരം വൈകുന്നു

ടൂര്‍ണമെന്റില്‍ ഇതു വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലന്റും.

ലോകകപ്പില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-ന്യൂസീലന്‍ഡ് മല്‍സരവും മഴ തടസപ്പെടുത്തുന്നു. മഴയെ തുടര്‍ന്ന് ഔട്ട്ഫീല്‍ഡിലുണ്ടായ നനവാണ് മല്‍സരം തടസപ്പെടുത്തുന്നത്. മത്സരത്തിനായി ടോസ് നടന്നിട്ടില്ല. പിച്ച് പരിശോധിച്ച അംപയര്‍മാര്‍ പിച്ച് ഉണങ്ങുന്നതിന് കുറച്ചുകൂടി സമയം അനുവദിക്കാന്‍ തീരുമാനിച്ചു.  മല്‍സരം നടക്കുന്ന നോട്ടിങ്ങാമില്‍ ദിവസങ്ങളായി കനത്ത മഴയാണ്.

പിച്ച് മൂടി സൂക്ഷിച്ചിരുന്നെങ്കിലും ഔട്ട്ഫീല്‍ഡില്‍ നനവു നിലനില്‍ക്കുന്നതാണ് പ്രശ്‌നം. ഈ സാഹചര്യത്തില്‍ കളിക്കാരുടെ സുരക്ഷ കൂടി പരിഗണിച്ചാണ് ടോസ് നീട്ടുന്നതെന്ന് അംപയര്‍മാര്‍ അറിയിച്ചു. മല്‍സരം തുടങ്ങാന്‍ 75 മിനിറ്റുവരെ വൈകിയാലും 50 ഓവര്‍ മല്‍സരം തന്നെ നടക്കും. ടൂര്‍ണമെന്റില്‍ ഇതു വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്റും. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.

This post was last modified on June 13, 2019 3:35 pm