ലോകകപ്പില്‍ ബംഗ്ലദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം. ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. കുല്‍ദീപ് യാദവിനു പകരം ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവിനു പകരം ദിനേഷ് കാര്‍ത്തിക്കും ടീമിലെത്തി. ബംഗ്ലദേശ് നിരയിലും രണ്ടു മാറ്റമുണ്ട്. മെഹ്ദി ഹസന്‍ മിറാസിനു പകരം റൂബല്‍ ഹുസൈനും മഹ്മൂദുല്ലയ്ക്കു പകരം സാബിര്‍ റഹ്മാനും ടീമിലെത്തി
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനോടു തോറ്റ അതേ മൈതാനത്തു ബംഗ്ലദേശിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം ഒന്നു മാത്രം. വിജയിച്ച് സെമിയില്‍ കടക്കണം. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ഒരു പരാജയം കൂടി ഏറ്റുവാങ്ങാനാവില്ല ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരെ ഒരു മത്സരം ബാക്കിയുണ്ടെങ്കിലും. ബംഗ്ലദേശിന് ഇന്ത്യക്കെതിരെയുള്ള മത്സരവും ശേഷിക്കുന്ന രണ്ട് കളികളും ജയിണ്ടണം.
This post was last modified on July 2, 2019 4:13 pm
Leave a Comment