ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ആരംഭിച്ചു. ടോസ് നേടിയ പാക്ക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് ബൗളിംഗ് തെരഞ്ഞെടുത്തിരിക്കുകയാണ്. ലോകത്തെ ക്രിക്കറ്റ് പ്രേമികളെല്ലാം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ ഈ മത്സരത്തില്‍ പുതുതായി പിറക്കുന്ന റെക്കോര്‍ഡുകളെ കുറിച്ചു ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നു. പാക്കിസ്ഥാനെതിരെയുള്ള മികച്ച വ്യക്തിഗത ബാറ്റിംഗ് റെക്കോര്‍ഡിനെ കുറിച്ചാണ് പറയുന്നത്.
2015 ലോകകപ്പില്‍ കോഹ്ലിയുടെ ഇന്നിംഗ്സാണ് നിലവിലെ മികച്ച സ്കോര്‍. അഡ്ലെയ്ഡില് പാക്കിസ്ഥാനെതിരെ താരം 107 റണ്‍സ് നേട്ടമാണ് സ്വന്തമാക്കിയത്. 126 പന്തില്‍ നിന്ന് താരം നേടിയ ഈ റെക്കോര്‍ഡ് ഇന്ന് തകരുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. 2003 ല്‍ 126 പന്തില്‍ നിന്ന് പാക്ക് താരം സൈയ്ദ് അന്‍വര്‍ നേടിയ 101 റണ്‍സ് തകര്‍ത്തായിരുന്നു കോഹ് ലിയുടെ നേട്ടം. സച്ചിന് തെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മൂന്നാമത്. 75 പന്തുകളില്‍ നിന്ന് 98 റണ്‍സാണ് താരത്തിന്റെ നേട്ടം.
This post was last modified on June 16, 2019 3:20 pm