X
    Categories: കായികം

ലോകകപ്പ് സെമിയില്‍ ഇന്ത്യ ആരെ എതിരിടും? ഈ മത്സരങ്ങള്‍ പറയും

നിലവില്‍ ഓസ്ട്രേലിയും ഇംഗ്ലണ്ടും ഇന്ത്യയോടൊപ്പം സെമി ഉറപ്പിച്ചു കഴിഞ്ഞു.

ലോകകപ്പില്‍ കിരീട സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വിജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇപ്പോഴത്തെ സാഹചര്യം നോക്കിയാല്‍ മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ സെമി കളിക്കുക എന്നാല്‍ സെമി മത്സരങ്ങള്‍ക്ക് മുമ്പ് ടീമുകളുടെ അവസാന മത്സരത്തിന്റെ ഫലം അനുസരിച്ച് പോയിന്റ് പട്ടികയിലെ സ്ഥാനവും മാറാം. അതുകൊണ്ട് തന്നെ സെമിയില്‍ ഏതൊക്കെ ടീമുകള്‍ ഏറ്റുമുട്ടും എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

നിലവില്‍ ഓസ്ട്രേലിയും ഇംഗ്ലണ്ടും ഇന്ത്യയോടൊപ്പം സെമി ഉറപ്പിച്ചു കഴിഞ്ഞു. ന്യൂസീലന്‍ഡും ഏറെക്കുറെ അവസാന നാലിലെത്തി. രണ്ടു തരത്തില്‍ ഇന്ത്യയുടെ എതിരാളികളെ നിര്‍ണയിക്കാം. അവസാന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിക്കുകയും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കുകയും ചെയ്താല്‍ 15 പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തും. 14 പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാമതാകും. അങ്ങനെയെങ്കില്‍ സെമിഫൈനലില്‍ ന്യൂസീലന്‍ഡാകും ഇന്ത്യയുടെ എതിരാളികള്‍. എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും. രണ്ടാമത്തെ സാധ്യത ഇങ്ങനെയാണ് ഇന്ത്യ ശ്രീലങ്കയോട് തോല്‍ക്കുകയും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരും. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ എതിരാളികളാവുക ഇംഗ്ലണ്ടാകും. ഓസ്ട്രേലിയ കിവീസിനേയും നേരിടും. ഇനിയുള്ള മത്സരം ഇന്ത്യയും ഓസ്ട്രേലിയയും തോറ്റാലും ഇതു തന്നെയാകും അവസ്ഥ. അത്ഭുതം സംഭവിച്ച് പാകിസ്താന്‍ സെമിയിലെത്തിയാല്‍ ഈ സാധ്യതയില്‍ ന്യൂസിലന്‍ഡിന്റെ സ്ഥാനത്ത് പാകിസ്താന്‍ എത്തും.

This post was last modified on July 5, 2019 5:49 pm