X
    Categories: കായികം

‘ലോകകപ്പ് പരാജയത്തിന് ശേഷം ജഡേജയുടെ അവസ്ഥ വളരെ മോശമായിരുന്നു’; വെളിപ്പെടുത്തലുമായി ഭാര്യ റിവാബ

ഇന്ത്യക്കെതിരെ 18 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്.

ലോകകപ്പില്‍ കിവീസിനെതിരായ സെമിയില്‍ അനായാസം വിജയിക്കുമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിത പരാജയം വഴങ്ങി ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്‌സ് ഇന്ത്യയെ ജയത്തിനരികെ എത്തിച്ചെങ്കിലും ഫിനീഷ് ചെയ്യാന്‍ കഴിയാതെ താരം പുറത്തായി. സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ലോകകപ്പില്‍ നിന്ന് ടീം പുറത്തായ ശേഷം രവീന്ദ്ര ജഡേജയുടെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ റിവാബ. സാന്ത്വനിപ്പിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ജഡേജ. തകര്‍ന്ന മനസോടെ താന്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ ടീമിന് വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. ജയിക്കുന്നത് വരെ കാര്യങ്ങളെത്തിയ ശേഷം തോല്‍വി സംഭവിക്കുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. ജഡേജയുടെ മികച്ച പ്രകടനത്തില്‍ അത്ഭുതപ്പെടുന്നില്ല. അദ്ദേഹത്തിന്റെ കരിയര്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും. നിര്‍ണായക മത്സരങ്ങളിലെല്ലാം ടീമിന് വേണ്ടി അദ്ദേഹം നന്നായി കളിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ വിക്കറ്റ് എടുക്കാനും റണ്‍സ് നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ വിജയിക്കുമ്പോള്‍ ജഡേജ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച് എന്നും റിവാബ പറഞ്ഞു.

This post was last modified on July 13, 2019 6:06 pm

Related Post
Leave a Comment