ലോകകപ്പില്‍ ആവേശം നിറഞ്ഞ കലാശപേരാട്ടത്തിനൊടുവില്‍ ആതിഥേയരാണ് കപ്പുയര്‍ത്തിയത്. കിവീസിനെതിരെ മത്സരത്തില്‍ സൂപ്പര്‍ ഓവറും ടൈയില്‍ എത്തിയപ്പോള്‍ ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പിന്റെ തുടക്കം മുതല്‍ മഴ മത്സരങ്ങള്‍ തടസപ്പെടുത്തിയപ്പോള്‍ മുതല്‍ ടൂര്‍ണമെന്റില്‍ വിവാദങ്ങള്‍ പിന്‍തുടര്‍ന്നിരുന്നു. കലാശപോരാട്ടത്തിലെ അമ്പയറിംഗിനെയും ഐസിസിയുടെ നിയമങ്ങള്‍ക്കെതിരെയും വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ കളിച്ച പത്ത് ടീമുകള്‍ക്കും വമ്പന്‍ തുകയാണ് ലഭിച്ചത്.
ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം ചൂടുന്ന ടീമിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് ഇംഗ്ലണ്ട് ടീമിനെ തേടിയെത്തിയത്. 27 കോടി രൂപയ്ക്ക് മുകളിലാണ് ഇംഗ്ലണ്ടിന് ലഭിച്ച സമ്മാനത്തുക. രണ്ടാമത്തെത്തിയ ന്യൂസിലാന്‍ഡിന് ലഭിച്ചത് 13 കോടിക്കടുത്ത് രൂപ. ടൂര്‍ണമെന്റില്‍ നിന്നും ഒരു ജയം പോലും നേടാനാവാതെ മടങ്ങിയ അഫ്ഗാനിസ്ഥാന് ലഭിച്ചത് 68,53,350 രൂപ. ലോകകപ്പിലേക്ക് വലിയ പ്രതീക്ഷയുമായി എത്തിയെങ്കിലും വിജയ ഫോര്‍മുലകള്‍ അകന്ന് നിന്നതോടെ തോല്‍വികളിലേക്ക് കൂപ്പുകുത്തിയ വിന്‍ഡിസിന് ലഭിച്ചത് 1,23,36,030 രൂപ. ക്രിസ് ഗെയ്ലിന്റേയും റസലിന്റേയും തകര്‍പ്പന്‍ കളി കാണാനിരുന്നവരെ നിരാശപ്പെടുത്തിയാണ് വിന്‍ഡിസ് മടങ്ങിയത്. ഏഴ് കോടി നാല്‍പത് ലക്ഷം രൂപയാണ് സെമിയിലെത്തിയ ഇന്ത്യയ്ക്ക് ലഭിച്ച തുക. ലോകകപ്പിലെ പത്ത് ടീമുകള്‍ക്കും ലഭിച്ച പ്രതിഫല കണക്ക് ഇങ്ങനെ
ഇംഗ്ലണ്ട് – 29,05,82,040 രൂപ
ന്യൂസിലാന്‍ഡ് – 15,07,73,700 രൂപ
ഇന്ത്യ – 7,40,16,180 രൂപ
ഓസ്ട്രേലിയ – 7,40,16,180
പാകിസ്ഥാന്‍ -2,05,60,050 രൂപ
ശ്രീലങ്ക – 1,50,77,370 രൂപ
സൗത്ത് ആഫ്രിക്ക -1,50,77,370 രൂപ
ബംഗ്ലാദേശ് – 1,50,77,370 രൂപ
വിന്‍ഡിസ് -1,23,36,030
അഫ്ഗാനിസ്ഥാന്‍ – 68,53,350 രൂപ
This post was last modified on July 16, 2019 10:24 am
Leave a Comment