X

‘പുറത്തായത് തനിക്ക് പറ്റിയ വലിയ തെറ്റ്, പാക്കിസ്ഥാന്റെ ഓപ്പണിംഗ് സ്‌പെലിനെ നേരിടുന്നത് ദുഷ്‌കരം’; രോഹിത് ശര്‍മ്മ

താന്‍ ഒരിക്കലും ഇരട്ട ശതകത്തെക്കുറിച്ച് ചിന്തിച്ചില്ലെന്നും മികച്ച ബാറ്റിംഗ് വിക്കറ്റായതിനാല്‍ ബാറ്റിംഗ് തുടരണെന്ന ആഗ്രഹം മാത്രമേയുള്ളായിരുന്നുവെന്നും രോഹിത് പറഞ്ഞു.

ലോകകപ്പില്‍ ഏഴാം തവണയും പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വിജയം കുറിച്ചിരിക്കുകയാണ്. ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 113 പന്തുകള്‍ നേരിട്ട രോഹിത് 140 റണ്‍സാണ് എടുത്തത്. 14 ഫോറുകളും മൂന്ന് സിക്സും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്സ്. എന്നാല്‍ അനാവശ്യ ഷോട്ട് അടിച്ചാണ്‌
താരം പുറത്താകുന്നത്. പുറത്തായത് തന്റെ ഭാഗത്ത് നിന്നുള്ള പിഴവ് മൂലമാണെന്നും അത്തരത്തില്‍ പുറത്തായതില്‍ നിരാശയുണ്ടെന്നും പറഞ്ഞ് രോഹിത് ശര്‍മ്മ മത്സരത്തിന് ശേഷം പറഞ്ഞു. ഫീല്‍ഡ് സെറ്റ് ചെയ്തതിനെ അവലോകനം ചെയ്തതില്‍ തനിക്ക് പറ്റിയ പിഴവാണ് അതിനു കാരണമെന്നും രോഹിത് പറഞ്ഞു. പാക്കിസ്ഥാന്റെ ഓപ്പണിംഗ് സ്‌പെല്‍ എല്ലായ്‌പ്പോഴും ദുഷ്‌കരമായ കാര്യമാണെന്നും അതിനെ അതിജീവിക്കുക പ്രയാസകരമാണെന്നും തങ്ങള്‍ക്ക് അറിയാമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

ഫോമിലായ ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം എപ്പോഴും വലിയ സ്‌കോര്‍ നേടുകയെന്ന ആഗ്രഹത്തോടെയാവും ബാറ്റ് ചെയ്യുകയെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ മത്സരത്തില്‍ വന്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു ടീമിന്റെ ലക്ഷ്യമെന്നും എന്നാല്‍ താന്‍ ഔട്ട് ആയത് തെറ്റായ സമയത്തായിരുന്നുവെന്നും രോഹിത് പറഞ്ഞു. താന്‍ ഒരിക്കലും ഇരട്ട ശതകത്തെക്കുറിച്ച് ചിന്തിച്ചില്ലെന്നും മികച്ച ബാറ്റിംഗ് വിക്കറ്റായതിനാല്‍ ബാറ്റിംഗ് തുടരണെന്ന ആഗ്രഹം മാത്രമേയുള്ളായിരുന്നുവെന്നും രോഹിത് പറഞ്ഞു. ലോകേഷ് രാഹുലിന്റെ ഇന്നിംഗ്‌സും എടുത്ത് പറയേണ്ടതാണെന്നും ഓപ്പണിംഗില്‍ സമയം എടുത്താണ് തന്റെ ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയതെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നിര്‍ണ്ണായക നീക്കമായിരുന്നു ഇതെന്നും രോഹിത് പറഞ്ഞു.

This post was last modified on June 17, 2019 1:43 pm