X
    Categories: കായികം

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ശ്രീലങ്ക

ഈ മത്സര ഫലമാകും ഇന്ത്യയുടെ സെമിയിലെ എതിരാളികളെ നിശ്ചയിക്കുന്നത്.

ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.  പകരം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലെത്തി. ജഡേജയ്ക്ക് ഈ ലോകകപ്പില്‍ ഇത് ആദ്യ മല്‍സരമാണ്. ശ്രീലങ്കന്‍ നിരയിലും ഒരു മാറ്റമുണ്ട്. വാര്‍ഡര്‍സേയ്ക്കു പകരം തിസാര പെരേര ടീമില്‍ തിരിച്ചെത്തി.

യോര്‍ക്ഷര്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആസ്ഥാന മൈതാനമായ ഹെഡിങ്ലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ന്  ഇന്ത്യക്ക് പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടമാണ്. ഈ മത്സര ഫലമാകും ഇന്ത്യയുടെ സെമിയിലെ എതിരാളികളെ നിശ്ചയിക്കുന്നത്. പോയിന്റ് പട്ടികയിലെ നില മെച്ചപ്പെടുത്തുന്നതിലുപരി നോക്കൗട്ട് ഘട്ടത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും
ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

This post was last modified on July 6, 2019 3:03 pm

Related Post
Leave a Comment