X

ഫെര്‍ണാണ്ടോയ്ക്ക് സെഞ്ച്വറി; വെസ്റ്റിന്‍ഡിസിനെതിരെ 338 റണ്‍സ് സ്‌കോര്‍ ചെയ്ത് ലങ്ക

അവിഷ്‌ക ഫെര്‍ണാണ്ടോ 103 പന്തുകളില്‍ നിന്ന് നേടിയ 104 റണ്‍സാണ് ലങ്കന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്.

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസിന് 339 റണ്‍സ് വിജയ ലക്ഷ്യം.നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സാണ് ശ്രീലങ്ക നേടിയത്. അവിഷ്‌ക ഫെര്‍ണാണ്ടോ 103 പന്തുകളില്‍ നിന്ന് നേടിയ 104 റണ്‍സാണ് ലങ്കന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ദിമുത്ത് കരുണരത്‌നെയും(32), കുശാല്‍ പെരേരര(64) നല്‍കിയത്. ഇന്നിംഗ്‌സിന്റെ 16 ആം ഓവറില്‍ ദിമുത്ത് കരുണ രത്‌നെയെ ജേസന്‍ ഹോള്‍ഡറാണ് പുറത്താക്കിയത്. പിന്നീട് സ്‌കോര്‍ 104 ല്‍ നില്‍ക്കെ കുശാല്‍ പെരേര(64) ഉം മടങ്ങി. ബ്രാത്‌വൈറ്റിന്റെ ഓവറില്‍ റണ്ണൗട്ടിലൂടെയാണ് താരം പുറത്തായത്. മൂന്നാം വിക്കറ്റില്‍ ഫെര്‍ണാണ്ടോ, കുശാല്‍ മെഡിസ്(39) സഖ്യത്തില്‍ നിന്നും ലങ്കയ്ക്ക് ഭേദപ്പെട്ട റണ്‍സ് നേടാനായി. 89 റണ്‍സാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നത്. സ്‌കോര്‍ 189 ല്‍ നില്‍ക്കെയാണ് മെന്‍ഡിസ് മടങ്ങിയത്. മധ്യ ഓവറുകളിലും റണ്‍റേറ്റ്  കുറയാതെ ഫെര്‍ണാണ്ടോയും എയ്ഞ്ചലോ മാത്യൂസും ലങ്കന്‍ സ്‌കോര്‍ മുന്നോട്ട് നയിച്ചു. ഇന്നിംഗ്‌സ് സ്‌കോര്‍ 247 ല്‍ നില്‍ക്കെ എയ്ഞ്ചലോ മാത്യൂസ്(26) മടങ്ങുമ്പോഴും മറുവശത്ത് ഫെര്‍ണാണ്ടോ നില ഉറപ്പിച്ചിരുന്നു. ക്രീസില്‍ എത്തിയ തിരുമെനെ(45) യുമായി ചേര്‍ന്ന് സെഞ്ച്വറി നേടി ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചാണ് ഫെര്‍ണാണ്ടോ(104) മടങ്ങിയത്. ശ്രീലങ്കയ്ക്കായി ഉഡാന(3),ഡി സില്‍വെ(6) എന്നിവരും സ്‌കോര്‍ ചെയ്തു. വെസ്റ്റിന്‍ഡീസ് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ടും ഫാബിയന്‍ അലന്‍, ഷെല്‍ഡണ്‍ കോട്രല്‍, ഒഷാനെ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

This post was last modified on July 1, 2019 7:11 pm

Related Post
Leave a Comment