X
    Categories: കായികം

‘നിങ്ങള്‍ 100 ചോദിച്ചു, അവര്‍ 105 തന്നു’; പാക് പരാജയത്തില്‍ പ്രധാനമന്ത്രിയെ ട്രോളി ആരാധകര്‍

മത്സരത്തിന് മുന്‍പ് ടീമിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉപദേശം തന്നെയാണ് അതിന് കാരണം.

ലോകകപ്പില്‍ സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ട ശേഷം ആദ്യമത്സരത്തില്‍ വീന്‍ഡിസിനോട് നാണംകെട്ട തോല്‍വിയാണ് പാക്കിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടില്‍ പാകിസ്ഥാന് അനുകൂല സാഹചര്യങ്ങളല്ലെന്നാണ് മത്സരങ്ങളിലെ പരാജയം വ്യക്തമാക്കുന്നത്.
തോല്‍വിയുടെ നിരാശയിലായ പാക് ആരാധകര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ട്രോളിയാണ് നിരാശ അറിയിക്കുന്നത്. ഇമ്രാന്‍ ഖാന്റെ ട്വിറ്റര്‍ പേജില്‍  ആരാധകര്‍ ട്രോളുകയാണ്

മത്സരത്തിന് മുന്‍പ് ടീമിന് ഇമ്രാന്‍ ഖാന്‍ നല്‍കിയ ഉപദേശം തന്നെയാണ് അതിന് കാരണം. നിങ്ങളുടെ നൂറ് ശതമാനവും നല്‍കുക. അവസാന പന്ത് വരെ പൊരുതുക. തോല്‍ക്കുമെന്ന പേടിയെ ചിന്തകളിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുക. ആ പേടി നിങ്ങളുടെ പദ്ധതികളേയും തന്ത്രങ്ങളേയും സ്വാധീനിക്കാതിരിക്കണം. പാകിസ്ഥാന്റെ പ്രാര്‍ഥനയും പിന്തുണയും സര്‍ഫ്രാസിന്റെ ടീമിനൊപ്പമുണ്ടാവും, ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാമന്ത്രിയുടെ ട്വീറ്റന്
മറുപടിയായി നിങ്ങള്‍ 100 ചോദിച്ചു അവര്‍ 105 തന്നു എന്നാണ് കൂട്ടത്തില്‍ ഒരു ആരാധകന്റെ കമന്റ്.

This post was last modified on June 1, 2019 12:42 pm

Related Post
Leave a Comment