X
    Categories: കായികം

വിന്‍ഡീസ് തുടക്കം നന്നായില്ല; ക്രിസ് ഗെയില്‍ നാണം കെട്ട് മടങ്ങി

എവിന്‍ ലെവിസ് ഹോപ്പ് എന്നിവരാണ് ക്രിസില്‍.

ലോകകപ്പില്‍ ബംഗ്ലദേശ് – വെസ്റ്റിന്‍ഡീസ് പോരാട്ടം ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് വെസ്റ്റിന്‍ഡിസിനെ ബാറ്റിംഗിനയച്ചു. എന്നാല്‍ ആറു റണ്‍സ് എടുക്കുന്നതിനിടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ പുറത്തായി. 13 പന്തുകള്‍ നേരിട്ട താരം അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയാതെ സൈഫുദിന്റെ ഓവറില്‍ പൂജ്യനായാണ് മടങ്ങിയത്. മത്സരത്തിന്റെ നാലാം ഓവറിലാണ് താരം പുറത്തായത്.ഇപ്പോള്‍ എവിന്‍ ലെവിസ് ഹോപ്പ് എന്നിവരാണ് ക്രിസില്‍. 7 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് എന്ന നിലയിലാണ് വീന്‍ഡീസ്.

വിന്‍ഡീസ് നിരയില്‍ കാര്‍ലോസ് ബ്രാത്വയ്റ്റിനു പകരം ഡാരന്‍ ബ്രാവോയും ബംഗ്ലദേശ് നിരയില്‍ മുഹമ്മദ് മിഥുനു പകരം ലിട്ടന്‍ ദാസും ടീമില്‍ ഇടംപിടിച്ചു.

This post was last modified on June 17, 2019 3:41 pm

Related Post
Leave a Comment