X
    Categories: കായികം

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പലതും പഠിച്ചു, ഇന്ത്യന്‍ നിര മികച്ചത്; വിരാട് കോഹ്‌ലി

2017 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇന്ത്യന്‍ ടീം പാഠം പഠിച്ചതായി നായകന്‍ വിരാട് കോഹ്‌ലി. സൗത്ത് ആഫ്രിക്ക ഇന്ത്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോഹ്‌ലി. 2017  ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഈ ലോകകപ്പില്‍ വിജയം നേടിയെടുക്കുമെന്ന് കോഹ്‌ലി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് വ്യത്യസ്തമായി മികവുള്ള റിവ്‌സ്റ്റ് സ്പിന്നേഴ്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് പോലുള്ള മത്സരത്തെ എങ്ങനെ നേരിടണമെന്നതും ഫൈനലില്‍ വിജയം എങ്ങനെ നേടിയെടുക്കാമെന്നതും മനസിലാക്കി കഴിഞ്ഞു. മധ്യഓവറുകളില്‍ റിവ്‌സ്റ്റ് സ്പിന്നേഴ്‌സിനെ ഉപയോഗിച്ച് വിക്കറ്റ് നേടാമെന്നാണ് കരുതുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകകപ്പിലെ ഇന്ത്യന്‍ നിര മികച്ചതാണെന്നും കോഹ്‌ലി പറഞ്ഞു. ഗ്രൂപ്പ് സ്‌റ്റേജ് ഗെയിംസില്‍ അനായാസം വിജയം നേടാന്‍ കഴിയും. സമ്മര്‍ദങ്ങളെ അതിജീവിച്ചു മുന്നേറാനും ടീമിന് കഴിയും. വിരാട് കോഹ്‌ലി പറഞ്ഞു.

This post was last modified on June 4, 2019 9:59 pm