X
    Categories: കായികം

അവസാന ഓവറുകളില്‍ വിന്‍ഡീസ് തകര്‍ന്നു; ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയ ലക്ഷ്യം

മൂന്നാം വിക്കറ്റില്‍ ഹെറ്റമെയര്‍(39) പുരന്‍(63) എന്നിവര്‍ ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്

വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി  ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡിസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കം മോശമായിരുന്നെങ്കിലും മധ്യ ഓവറുകളില്‍ വീന്‍ഡീസ് ബാറ്റിംഗ് നിര പിടിച്ച് നിന്നു. എന്നാല്‍ അവസാന ഓവറുകളില്‍ വിക്കറ്റ് തുടരെ തുടരെ നഷ്ടമായതോടെ സ്‌കോറിംഗ് കുറഞ്ഞു. 44.4 ഓവറില്‍ 212 ന് വിന്‍ഡീസ് നിരയില്‍ എല്ലാവരും പുറത്തായി.

മൂന്നാം വിക്കറ്റില്‍ ഹെറ്റമെയര്‍(39) പുരന്‍(63) എന്നിവര്‍ ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. എന്നാല്‍ ഇന്നിംഗ്‌സ് സ്‌കോര്‍ 144 ല്‍ നില്‍ക്കെ ഹെറ്റ്‌മെയര്‍ പുറത്തായതോടെ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ജോറൂട്ടാണ് ഹെറ്റമെയറുടെ വിക്കറ്റെടുത്തത്. 144 ന് നാല് എന്ന നിലയില്‍ നിന്ന്, 155-5,188-6,202-7,202-8, 211-9, 212-10 എന്നിങ്ങനെ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ എവിന്‍ ലൂയിസ് (രണ്ട്), ക്രിസ് ഗെയ്ല്‍ (36), ഷായ് ഹോപ്പ് 11), ഹെറ്റ്മയര്‍ (39), ജേസണ്‍ ഹോള്‍ഡര്‍ (ഒന്‍പത്),പുരന്‍(63), റസല്‍(21), ബ്രത്ത്‌വൈറ്റ്(14) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ സ്‌കോര്‍ ചെയ്തവര്‍.  ഇംഗ്ലീഷ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് എന്നിവര്‍ മൂന്നും, ജോ റൂട്ട് രണ്ടും, ക്രിസ് വോക്ക്‌സ്, പ്ലന്‍കെറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
.

This post was last modified on June 14, 2019 6:57 pm