ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് ആദ്യ പോരാട്ടത്തിനിറങ്ങിയ ഇന്ത്യക്ക് ഗംഭീര തുടക്കം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ ആദ്യം പേസര്‍മാരും പിന്നെ സ്പിന്നര്‍മാരും എറിഞ്ഞ് വിഴ്ത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ 11 ല്‍ നില്‍ക്കെ ബുംറയാണ് ആദ്യ വിക്കറ്റ് നേടി ബാറ്റിംഗ് നിരയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആറ് റണ്‍സില്‍ നില്‍ക്കെ അംലയെയും പിന്നീട് പത്ത് റണ്‍സില്‍ ഡി കോക്കിനെയും ബുംറ പുറത്താക്കി.
പിന്നീട് സ്പിന്‍ നിരയുടെ ആക്രമണമായിരുന്നു വാന്‍ഡര്‍ ഡസനെ പുറത്താക്കിയാണ് ചാഹല്‍ തുടക്കമിട്ടത്. അതേ ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡ്യൂപ്‌ലസിസിനെയും താരം പുറത്താക്കി.ഡേവിഡ് മില്ലര്‍, ഫെലുക്യവായോ എന്നിവരെയും താരം പുറത്താക്കിയിരുന്നു. മത്സരത്തില്‍ നാലു വിക്കറ്റാണ് ചാഹല്‍ നേടിയത്. ഇന്ത്യന്‍ നിരയില്‍ ഭുവനേഷ്വര്‍ കുമാര്‍ രണ്ടും കുല്‍ദീപ് യാവദും ഒരു വിക്കറ്റും നേടി. മോറിസും റബാദയും കൂട്ടിച്ചേര്‍ത്ത 66 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഉയര്‍ന്ന കൂട്ടുക്കെട്ട്. 42 റണ്‍സ് നേടിയ ക്രിസ് മോറിസ് ആണ് ദക്ഷിണാഫ്രിക്കയുടെ മികച്ച സ്‌കോറര്‍. ഒരു ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് മോറിസിന്റെ ഇന്നിങ്‌സ്. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.
This post was last modified on June 5, 2019 6:58 pm
Leave a Comment