X

72 വര്‍ഷത്തെ കാത്തിരിപ്പ്; 2019നെ അവിസ്മരണീയമാക്കി കോലിപ്പട

72 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം ഒരു ടെസ്റ്റ് സിരീസ് സ്വന്തമാക്കുന്നത്.

. ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം. നാലു മല്‍സരങ്ങളുള്ള പരമ്പര 2-1 ന് സ്വന്തമാക്കിയാണ് ഇന്ത്യയുടെ നേട്ടം.

ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനും, ഒരു ഏഷ്യന്‍ രാജ്യത്തെ ആദ്യ ക്യാപ്റ്റനുമെന്ന ബഹുമതിയും വിരാട് കോഹിലിക്ക് സ്വന്തമായി.

72 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം ഒരു ടെസ്റ്റ് സിരീസ് സ്വന്തമാക്കുന്നത്.

30 വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം നാട്ടില്‍ ഓസീസ് ടീമിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞു. ഇതിന് മുമ്പ് 1988-ല്‍ ഇംഗ്ലണ്ടിനോടായിരുന്നു ഓസിസിന് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നത്.

ഇന്ത്യയുടെ ആറാമത് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഓസിസ് പര്യടനത്തിലാണ് ചരിത്ര വിജയം സ്വന്തമായത്.

ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമായി നടന്ന ഇതുവരെയുള്ള ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇരു ടീമുകളും 14 തവണ ഏറ്റുമുട്ടി. ഇതില്‍ എട്ട് തവണ ഇന്ത്യ ജയിച്ചു. 5 തവണ ഓസിസ് ജയിച്ചു. ഒരു സിരീസ് സമനിലയിലായി.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് സീരിസ്, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി 1996 ഒക്ടോബര്‍ 10ന് ഇന്ത്യയിലായിരുന്നു ആരംഭിച്ചത്. കരിയറില്‍ പതിനായിരം റണ്‍സ് തികച്ച ഇതിഹാസ താരങ്ങളായ അലന്‍ ബോര്‍ഡറുടെയും സുനില്‍ ഗാവ്‌സക്കറുടെയും ബഹുമാന പുരസ്‌കരമാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ആരംഭിച്ചത്.

ഈ പരമ്പരയിലെ മത്സരങ്ങളുടെ എണ്ണത്തിന് എല്ലായ്‌പ്പോഴും നിശ്ചിതമായ എണ്ണം കാണാറില്ല. പരമ്പരയില്‍ വിജയിക്കുന്ന ടീമിനാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ലഭിക്കുന്നത്. പരമ്പര സമനിലയിലാവുകയാണങ്കില്‍ കഴിഞ്ഞ തവണത്തെ വിജയികള്‍ക്ക് ട്രോഫി കൈവശം വയ്ക്കാനുള്ള അനുവാദമുണ്ട്.

പൂജാരയുടെ ചിറകിലേറി ഇന്ത്യ; ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം

ലോകകപ്പ് നേടിയതിനെക്കാള്‍ വലിയ നേട്ടമാണിത് വിരാട് കോഹ്‌ലി

This post was last modified on January 7, 2019 1:55 pm