X

ആ തന്ത്രത്തിന് പിന്നില്‍ തല തന്നെയാണ്; ധോണിയെ കൈചൂണ്ടി ക്യാപ്റ്റന്‍ കോഹ്‌ലി

രണ്ടാം ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും കോഹ് ലിക്കും ധോണിക്കും ഇടയിലെ ഈ നിമിഷം ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.

ഇന്ത്യ ക്രിക്കറ്റിലെ തലയെന്ന പേര് യോജിച്ചത് ധോണിക്ക് തന്നെയെന്ന് തെളിയിക്കുകയാണ് ഓരോ മത്സരങ്ങളും. നായകനല്ലെങ്കിലും കളിക്കളത്തിലെ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളിലേക്ക് വരുമ്പോള്‍ ധോനിയുടെ സാന്നിധ്യം അവിടെയുണ്ടാകും. കോഹ് ലി നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷം നിരവധി വട്ടം കളിക്കളത്തില്‍ ആരാധകര്‍ അത് കണ്ടു കഴിഞ്ഞു. ഇപ്പോള്‍, ബംഗളൂരുവില്‍ നടന്ന രണ്ടാം ഏകദിനത്തിന് ഇടയില്‍ ധോണിക്ക് നേരെ വിരല്‍ ചൂണ്ടി ആഹ്ലാദിക്കുന്ന കോഹ് ലിയുടെ വീഡിയോയാണ് വൈറലാകുന്നത്. ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ വീഡിയോ ആരാധകരുമായി പങ്ക്‌വെച്ചു. വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയുള്ള ആഘോഷത്തില്‍ കോഹ് ലി ധോണിക്ക് നേരെ വിരല്‍ ചൂണ്ടുന്നതിലൂടെ ആ വിക്കറ്റ് വീണതിന് പിന്നിലെ തന്ത്രം ധോണിയുടേത് തന്നെയെന്നാണ് വ്യക്തമാക്കുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പലപ്പോഴും ഇന്ത്യയ്ക്കായി ഫീല്‍ഡ് സെറ്റ് ചെയ്തത് ധോണിയാണെന്ന് ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ ധോണി ഉറപ്പായും വേമെന്ന് മുന്‍ താരങ്ങളടക്കം പറയുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെ തന്നെയാണ്. തുടര്‍ച്ചയായി രണ്ടാം ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും കോഹ് ലിക്കും ധോണിക്കും ഇടയിലെ ഈ നിമിഷം ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.