വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന മത്സരത്തില്‍ മഴ കളി തടസപ്പെടുത്തിയപ്പോള്‍ മൈതാനത്ത് നൃത്തം ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആരാധകരെ ഹരം കൊ്ള്ളിച്ചിരുന്നു. വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനൊപ്പം താരം നൃത്തം ചെയ്യുന്നതുള്‍പ്പെടെ
ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോള്‍ മൈതാനത്ത് നൃത്തം ചെയ്തതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്‌ലി. വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉജ്ജ്വല ജയം നേടിയ ശേഷമാണ് നായകന്‍ ഇതേക്കുറിച്ചു മനസ്സ്തുറന്നത്. യുസ്വേന്ദ്ര ചഹലിന്റെ കുസൃതിച്ചോദ്യത്തിനു മറുപടിയായാണ് കോഹ്‌ലി ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. കളിക്കളത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ്. ക്യാപ്റ്റനായത് കൊണ്ട് ഗ്രൗണ്ടില്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറണമെന്നു വിശ്വസിക്കുന്നില്ല. ദൈവം ഇത്രയും നല്ലൊരു ജീവിതവും ദേശീയ ടീമിനെ പ്രതിനിധീകരിക്കാന്‍ അവസരവും നല്‍കി. ഓരോ നിമിഷവും ആസ്വദിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും നല്ല അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. അതുകൊണ്ടു തന്നെ സംഗീതം കേട്ടാല്‍ നൃത്തം ചെയ്തു പോവും. ഭാംഗ്രയാണ് തന്റെ ഫേവറിറ്റെന്നും കോലി പറഞ്ഞു.
Leave a Comment