X
    Categories: കായികം

ഇത്തവണ ഡല്‍ഹി കരുതി തന്നെയാണ്; ക്രിക്കറ്റ് ജീനിയസുകളെയാണ് ഇറക്കിയിരിക്കുന്നത്

മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫാണ് ടീമിന്റെ സഹപരിശീലകന്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ(ഐപിഎല്‍) ചരിത്രത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്ന ടീം പരാജയമായിരുന്നു എന്ന് തന്നെ പറയേണ്ടി വരും.
ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഐ.പി.എല്ലിന്റെ 12-ാം എഡിഷന് ഡല്‍ഹി എത്തുന്നത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്ന പേരുമാറ്റി
ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പേരോടെയാണ് ടീം എത്തുന്നത്.

ലോകക്രിക്കറ്റിലെ തന്നെ ബുദ്ധിശാലികളായ ഇതിഹാസങ്ങളെയാണ് തന്ത്രങ്ങള്‍ മെനയാന്‍ ഡല്‍ഹി ഇറക്കിയിരിക്കുന്നത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ചതിനു പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയേയും ഡല്‍ഹി തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുകയാണ്. ടീമിന്റെ ഉപദേശകനായിട്ടാണ് ഗാംഗുലിയെ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസി നിയമിച്ചത്. ടീമിന്റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങുമായി ചേര്‍ന്നായിരിക്കും ഗാംഗുലി പ്രവര്‍ത്തിക്കുന്നത്.

ക്രിക്കറ്റ് ലോകത്തെ ബുദ്ധിശാലികളില്‍ ഒരാളാണ് ഗാംഗുലിയെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ നമ്മള്‍ കാണുന്ന പല മാറ്റങ്ങള്‍ക്കും പിന്നില്‍ ഗാംഗുലിയായിരുന്നുവെന്നും ഫ്രാഞ്ചൈസി ചെയര്‍മാന്‍ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു. ഗാംഗുലിയുടെ അഗ്രഷനും, പോസിറ്റീവ് ചിന്തകളും, ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവവുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അറിയാം. അവര്‍ക്കൊപ്പം ഐ.പി.എല്ലില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗാംഗുലിയും പ്രതികരിച്ചു. ഡല്‍ഹി താരങ്ങള്‍ക്കൊപ്പവും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫിനൊപ്പവും ചെലവിടാന്‍ കഴിയുന്ന സമയം ആകാംക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രേയസ് അയ്യരാണ് ടീമിന്റെ നായകന്‍. മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫാണ് ടീമിന്റെ സഹപരിശീലകന്‍.

Related Post
Leave a Comment