ഐപിഎലില്‍ മങ്കാദിങ് വിവാദ വിക്കറ്റിന് ശേഷം ആര്‍ അശ്വിന്‍ വിമര്‍ശകര്‍ക്കിരയായെങ്കിലും ക്രിക്കറ്റ് നിയമത്തില്‍ മങ്കാദിങ് നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കലായിരുന്നു തുടര്‍ന്നുള്ള മത്സരങ്ങളിലെ
ബൗളര്‍മാരുടെ മൈതാനത്തെ പെരുമാറ്റം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ രവിചന്ദ്രന്‍ അശ്വിന്‍, ജോസ് ബട്ട്ലറെ പുറത്താക്കിയതോടെയാണ് മങ്കാദിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നത്. നിയമം നിയമമായി നില്‍ക്കുന്നതുകൊണ്ട് തന്നെ ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മങ്കാദിങ് മുന്നറിയിപ്പ് നല്‍കുന്നു.
മുംബൈ ഇന്ത്യന്‍സ് – കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ക്രുനാല്‍ പാണ്ഡ്യ മായങ്ക് അഗര്‍വാളിന് മങ്കാദിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പീന്നീട് കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിനിടയിലും ഇത്തരത്തില്‍ ഒരു മങ്കാദിങ് ആവര്‍ത്തിക്കാന്‍ ശ്രമം ഉണ്ടായി. ക്രുനാല്‍ പാണ്ഡ്യ തന്നെയായിരുന്നു ഇവിടെയും ബൗളര്‍. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ചെന്നൈ ക്യാപ്റ്റന്‍ എം.എസ് ധോണിയും. എന്നാല്‍ തന്നെ മങ്കാദിങിലൂടെ പുറത്താക്കാന്‍ ആരും ശ്രമിക്കേണ്ട അതിന് കഴിയില്ല എന്നതായിരുന്നു ധോണിയുടെ
മൈതാനത്തെ പെരുമാറ്റം.
ക്രുനാല്‍ എറിഞ്ഞ 14-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. പന്തെറിയാനെത്തിയ ക്രുനാല്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും പന്തെറിയാതെ തിരിച്ച് നടക്കുകയായിരുന്നു. സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ധോണിക്ക് നല്‍കിയ മങ്കാദിങ് മുന്നറിയിപ്പെന്ന പോലെ ആയിരുന്നു ഇത്. ക്രുനാല്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ധോണിയുടെ ബാറ്റ് ക്രീസിനുള്ളില്‍ തന്നെയായിരുന്നു. ധോണിയുടെ ഈ ജാഗ്രതയെ പ്രശംസിച്ച് കമന്റേറ്ററായ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത് ഇങ്ങനെ ആയിരുന്നു.ധോണി മൈതാനത്ത് എന്തെങ്കിലും തെറ്റായി ചെയ്യുന്നത് കാണാന്‍ സാധിക്കില്ലെന്നായിരുന്നു.
This post was last modified on April 5, 2019 1:48 pm
Leave a Comment