ഐപിഎലില്‍ ഇന്നലെ നടന്ന് രാജസ്ഥാന്‍ റോയല്‍സ് – സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മത്സരം നേട്ടമുണ്ടക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്.
മത്സരത്തില്‍ ഹൈദരാബാദിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ വിജയിച്ചേതാടെ സീസണില്‍ പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീമായിരിക്കുകയാണ്
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. രണ്ട് മത്സരം ബാക്കി നില്‍ക്കെയാണ് ചെന്നൈ പ്ലേ ഓഫിലെത്തിയിരിക്കുന്നത്. നിലവില്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ 12 മത്സരങ്ങളില്‍ 16 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ചെന്നൈ.
പന്ത്രണ്ടാം സീസണ്‍ ഐപിഎല്ലിലും പ്ലേ ഓഫിലെത്തിയതോടെ കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫ് യോഗ്യത നേടുന്ന ടീമായും ചെന്നൈ മാറി. വിലക്കിനെത്തുടര്‍ന്ന് കളിക്കാതിരുന്ന 2016, 2017 വര്‍ഷങ്ങളില്‍ മാത്രമാണ് ഐപിഎല്‍ തുടങ്ങിയതിന് ശേഷം ചെന്നൈ പ്ലേ ഓഫില്‍ ഇല്ലാതിരുന്നത്. 2008 ലെ ആദ്യ സീസണില്‍ രണ്ടാം സ്ഥാനക്കാരായ ചെന്നൈ, രണ്ടാം സീസണില്‍ സെമി ഫൈനലിസ്റ്റുകളായിരുന്നു. 2010,11 വര്‍ഷങ്ങളില്‍ കിരീടം ചൂടി. 2012 ലും 2013 ലും വീണ്ടും രണ്ടാം സ്ഥാനക്കാര്‍. 2014 ല്‍ മൂന്നാമതായ ടീം 2015 ല്‍ പിന്നെയും കലാശപ്പോരാട്ടത്തില്‍ തോറ്റു. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷമുള്ള മടങ്ങിവരവ് 2018 ല്‍ അവര്‍ ആഘോഷിച്ചത് തങ്ങളുടെ മൂന്നാം കിരീടം നേടിക്കൊണ്ടാണ്.
സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് രാജസ്ഥാന്‍ വീഴ്ത്തിയത്. 161 റണ്‍സിന്റെ വിജയലക്ഷ്യം 5 പന്ത് ബാക്കിനില്‍ക്കേയാണ്
രാജസ്ഥാന്‍ ജയം. 48 റണ്‍സെടുത്ത സഞ്ജു, 44 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റോണും തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് നേടാനായത് 160 റണ്‍സ് മാത്രമാണ്. 36 പന്തില്‍ 61 റണ്‍സെടുത്ത മനീഷാണ് ടോപ് സ്‌കോറര്‍
Leave a Comment