X

‘ഈ പരാജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ല’; ഇര്‍ഫാന്‍ പത്താന്‍

പരമ്പര ജയിച്ച ഓസീസിന് ആശംസകളും നേര്‍ന്നു

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ ടീമിന് ധൈര്യം പകര്‍ന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്ത്. പരാജയത്തില്‍ ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ചതിനൊപ്പം പരമ്പരയില്‍ വിജയികളായ ഓസ്‌ട്രേലിയന്‍ ടീമിനെ അഭിനന്ദിക്കാനും ഇര്‍ഫാന്‍ മറന്നില്ല. ട്വിറ്ററിലൂടെയാണ് ഇര്‍ഫാന്‍ രംഗത്തെത്തിയത്.

ഈ പരാജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് കരുതാമെന്നും, ലോകകപ്പ് ആകുന്നതോടെ ടീമിന്റെ മധ്യനിര സ്ഥാനങ്ങളില്‍ തീരുമാനമാകുമെന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. പരമ്പര ജയിച്ച ഓസീസിന് ആശംസകളും നേര്‍ന്നു. അതേ സമയം അപ്രതീക്ഷിതമായ പരമ്പര പരാജയമാണ് ഓസീസിനെതിരെ ഇന്ത്യ ഏറ്റുവാങ്ങിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിന് ശേഷം പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും തോറ്റ് ഇന്ത്യ കീഴടങ്ങുകയായിരുന്നു. തോല്‍വിയോടെ നാണക്കേടിന്റെ റെക്കോര്‍ഡും ടീം സ്വന്തമാക്കി.