X
    Categories: കായികം

ധോണിയും കോഹ്‌ലിയും യുവതാരങ്ങള്‍ക്ക് പാഠമാണെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍

ഇവരെപോലുള്ള എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത് ഓസ്‌ട്രേലിയന്‍ ടീമിനും ഏറെ ഗുണം ചെയ്യുമെന്നും ലാംഗര്‍ പറഞ്ഞു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും എം.എസ്.ധോണിയും യുവതാരങ്ങള്‍ക്ക് ഒരു പാഠമാണെന്ന് ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മനോഹരമായ ഒരു പോരാട്ടം കണ്ടതിന്റെ സന്തോഷവും ഓസീസ് പരിശീലകന്‍ മറച്ച് വച്ചില്ല.

‘ക്ലാസ് എന്നും മുകളിലായിരിക്കും അതിനെ ബഹുമാനിക്കണം. ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലിയും ധോണിയും ബാറ്റ് ചെയ്തതുപോലെ. തോല്‍ക്കാന്‍ നമുക്ക് ഇഷ്ടമല്ല. എന്നാല്‍ ഇതുപോലുള്ള പ്രകടനങ്ങള്‍ അതിശയിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള താരങ്ങളെ മഹാന്മാര്‍ എന്ന് വിളിക്കുന്നതും,’ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

‘കോഹ്‌ലിയുടെയും ധോണിയുടെയും പ്രകടനം അവിശ്വസനീയമായിരുന്നു. ഇരുവരും ഓസ്‌ട്രേലിയയുടെ യുവതാരങ്ങള്‍ക്ക് മികച്ച പാഠമാണ്. ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വലിയ അനുഭവ പരിചയമാണ് സമ്മാനിച്ചത്,’ ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.
ധോണിയാകട്ടെ 340 മത്സരങ്ങള്‍ കളിച്ചശേഷവും 50 ന് മുകളില്‍ റണ്‍ ശരാശരി നിലനിര്‍ത്തുന്ന താരമാണ്. ഇവരെപോലുള്ള എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നത് ഓസ്‌ട്രേലിയന്‍ ടീമിനും ഏറെ ഗുണം ചെയ്യുമെന്നും ലാംഗര്‍ പറഞ്ഞു.

This post was last modified on January 17, 2019 6:26 am