X
    Categories: കായികം

മൈക്ക് ഹെസന്റെ പേര് തെറ്റായി എഴുതി; എല്ലാം പ്രഹസനം, കപില്‍ ദേവിനെ ട്രോളി ആരാധകര്‍

പില്‍ ദേവിന്റെ തീരുമാനം തെറ്റായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ വീണ്ടും നിയമിച്ചതില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ബിസിസിഐ ഉപദേശകസമിതി അധ്യക്ഷന്‍ കപില്‍ ദേവിനെ ട്രോളി ആരാധകര്‍.  ബിസിസിഐ പങ്കുവെച്ച ഇന്ത്യന്‍ പരിശീലകനാകാന്‍ സാധ്യതയുള്ളവരുടെ മുന്‍ഗണന പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മൈക്ക് ഹെസന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതിനെതിരെയാണ് ആരാധകരുടെ ട്രോള്‍ വര്‍ഷം. ബിസിസിഐ ട്വിറ്ററിലാണ് പരിശീലക സ്ഥാനത്തേക്കുള്ളവരുടെ മുന്‍ഗണന പട്ടിക പുറത്തു വിട്ടത്.

കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക്വാഡ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങുന്ന മൂന്ന് അംഗ ഉപദേശകസമിതി വെള്ളിയാഴ്ച ഏകകണ്ഠമായ തീരുമാനത്തിലൂടെ നിലവിലെ രവി ശാസ്ത്രിയെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്നു. മുന്‍ഗണനകളുടെ ക്രമത്തില്‍ സിഎസി മൂന്ന് പേരുകള്‍ നല്‍കി, ശാസ്ത്രിയെ കൂടാതെ മുന്‍ ന്യൂസിലാന്റ് ഹെഡ് കോച്ച് മൈക്ക് ഹെസന്‍, മുന്‍ ശ്രീലങ്ക, സണ്‍റൈസേഴ്സ് ഹൈദരാബാദ് ഹെഡ് കോച്ച് ടോം മൂഡി എന്നിവരും ഉണ്ടായിരുന്നു.
മൂന്നാം നമ്പര്‍ ടോം മൂഡി, രണ്ടാം നമ്പര്‍ മൈക്ക് ഹെസന്‍. എന്നാല്‍ രവി ശാസ്ത്രിയെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നിങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നതുപോലെ ഒന്നാം നമ്പര്‍ രവി ശാസ്ത്രിയാണ് മുംബൈയില്‍ പത്രസമ്മേളനത്തില്‍ കപില്‍ പറഞ്ഞു.

എന്നാല്‍ രവി ശാസ്ത്രിയെ തെരഞ്ഞെടുത്തത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണ്. അതുകൊണ്ടാണ് പരിശീലക സ്ഥാനത്തേക്ക് എത്തിയ അപേക്ഷകരുടെ പേര് അശ്രദ്ധമായി രേഖപ്പെടുത്തിയതെന്നും തെറ്റ് സംഭവിച്ചതും പൊതുജനത്തെ കബളിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കപില്‍ ദേവിന്റെ തീരുമാനം തെറ്റായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

This post was last modified on August 17, 2019 1:11 pm