X
    Categories: കായികം

111 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും മിതാലിയുടെ ഇന്നിംഗ്‌സ് ധോണിയെ വെല്ലുമോ ?

111 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് മിതാലി 63 റണ്‍സെടുത്തത്.

ന്യൂസീലഡിനെതിരായ രണ്ടാം ഏകദിനവും വിജയിച്ച് ഇന്ത്യന്‍ വനിതാ ടീം പരമ്പര ഉറപ്പിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത് മിതാലി രാജ് ആയിരുന്നു. ഇന്ത്യന്‍ പുരുഷ ടീം മുന്‍ താരം മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ് മിതാലി രാജ് തകര്‍ക്കുമോ ? എന്നതായിരുന്നു സോഷ്യല്‍ മീഡിയയിലെ ചോദ്യം. ധോണിയുടെ ഏതു റെക്കോര്‍ഡാണ് മിതാലി തകര്‍ക്കുക? ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരില്‍ മിതാലിക്കെതിരെ ഉയര്‍ന്ന ‘ട്രോളാ’യിരുന്നു ഇത്.

മല്‍സരത്തില്‍ ആദ്യം ബാറ്റു ചെയ്ത് ന്യൂസീലന്‍ഡ് വനിതകള്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 88 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മിന്നല്‍ ബാറ്റിങ്ങുമായി കളം നിറഞ്ഞ ഓപ്പണര്‍ സ്മൃതി മന്ഥനയാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. സ്മൃതിക്കൊപ്പം അര്‍ധസെഞ്ചുറി പ്രകടനവുമായി മിതാലി രാജും കളം നിറഞ്ഞെങ്കിലും ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് മിതാലി ധോണി താരതമ്യങ്ങളിലേക്കു നയിച്ചത്. 83 പന്തില്‍ 13 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 90 റണ്‍സായിരുന്നു സ്മൃതിയുടെ സമ്പാദ്യം. 36ാം ഓവറിലെ രണ്ടാം പന്ത് സിക്‌സ് കടത്തി സ്‌റ്റൈലായിത്തന്നെ സ്മൃതി കളി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍, മറുവശത്ത് തീരെ പതിഞ്ഞ താളത്തിലായിരുന്നു മിതാലിയുടെ ബാറ്റിങ്. 111 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് മിതാലി 63 റണ്‍സെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 56.76 മാത്രം. ടീമിന് അനായാസം ജയിക്കാന്‍ ബൗളുകള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് മിതാലി സ്‌കോറിംഗ് വേഗത കുറച്ചതെന്ന് ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍ മിതാലി രാജിവച്ച് പുതിയ തലമുറയ്ക്ക് വഴിമാറണമെന്നാണ് മറു വിഭാഗത്തിന്റെ ആവശ്യം.

മെല്ലെപ്പോക്കിന്റെ പേരില്‍ പലപ്പോഴും പഴി കേള്‍ക്കുന്നുണ്ടെങ്കിലും ഒടുവില്‍ കളിച്ച ഏകദിനത്തില്‍ 33 പന്തില്‍ 48 റണ്‍സെടുത്ത് ധോണി ‘വേഗത’ തനിക്കു കൈമോശം വന്നിട്ടില്ലെന്നു തെളിയിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ മൂന്ന് ഏകദിനത്തിലും അര്‍ധസെഞ്ചുറി നേടിയ ധോണിയുടെ സ്‌കോറിംഗ് മന്ദഗതിയിലായിരുന്നു.

This post was last modified on January 30, 2019 12:25 pm