X
    Categories: കായികം

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദരം

സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിസിസിഎ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ  പുറത്തു വിട്ടു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദരം. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തൊപ്പി ധരിച്ചാണ് ടീം ഇന്ത്യ മൈതാനത്തിറങ്ങിയത്. സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ എം.എസ്. ധോണി സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ സഹകളിക്കാര്‍ക്ക് സൈന്യത്തിന്റെ തൊപ്പി നല്‍കിയത്. ടോസിന് തൊട്ടു മുന്‍പായിരുന്നു തൊപ്പി സമ്മാനിക്കല്‍. ആദ്യ തൊപ്പി നല്‍കിയത് ക്യാപ്റ്റന്‍ കോലിക്ക് തന്നെയായിരുന്നു.

സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിസിസിഎ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ  പുറത്തു വിട്ടു. വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് തൊപ്പി ധരിക്കുന്നതെന്ന് പറഞ്ഞ ബി.സി.സി.ഐ സൈനിരുടെ ആശ്രിതരുടെ വിദ്യാഭ്യാസത്തിനായി ജനങ്ങള്‍ നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യണമെന്നും ആവശ്യപ്പെടുന്നു. മൂന്നാം ഏകദിനത്തിലെ മാച്ച് ഫീസ് പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതര്‍ക്ക് നല്‍കുമെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞു.

Related Post
Leave a Comment