ലോകകപ്പില്‍ പാക്കിസഥാനെ എറിഞ്ഞിട്ട ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാന് റെക്കോര്‍ഡ് നേട്ടം. ബംഗ്ലാദേശ് നിരയില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേട്ടം കുറിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് മുസ്താഫിസുര്‍ റഹ്മാന് സ്വന്തമായത്. 54 ഏകദിനങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. ഏകദിനത്തില്‍ വേഗതയില്‍ 100 വിക്കറ്റ് തികച്ച താരങ്ങളില്‍ നാലാമനാണ് മുസ്താഫിസുര്‍ റഹ്മാന്‍.
മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ പാക് പടയെ തകര്‍ത്തത് മുസ്താഫിസുറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. 10 ഓവറില്‍ 75 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് പേരെ പുറത്താക്കിയത്. അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഈ ലോകകപ്പില്‍ മുസ്താഫിസുറിന് 20 വിക്കറ്റുകളായി. ഒരു ലോകകപ്പില്‍ ബംഗ്ലാദേശിനായി കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും താരത്തിന് സ്വന്തമായി. മത്സരത്തില്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 315 റണ്‍സ് നേടാനെ പാക്കിസ്ഥാന് കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റുമായി മുസ്താഫിസുര്‍ പാക്കിസ്ഥാനെ എറിഞ്ഞിട്ടപ്പോള്‍ സെഫുദീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
This post was last modified on July 5, 2019 8:59 pm
Leave a Comment