X
    Categories: കായികം

ഡാനിയല്‍ വെട്ടോറിയുടെ ജഴ്‌സി ഇനി കിവീസ് ക്രിക്കറ്റില്‍ ഇല്ല

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നമ്പരുള്ള ജഴ്‌സി ധരിച്ചാകും കിവീസ് താരങ്ങള്‍ കളിക്കാനിറങ്ങുക

ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഡാനിയല്‍ വെട്ടോറിയുടെ 11ാം നമ്പര്‍ ജഴ്‌സിയും കിവീസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കരിയറില്‍ താരത്തിന്റെ നേട്ടങ്ങള്‍ക്കുള്ള ആദര സൂചകമായാണ് കിവീസ് താരത്തിന്റെ ജഴ്‌സിയും പിന്‍വലിച്ചത്. 200 ല്‍ അധികം ഏകദിന മല്‍സരങ്ങള്‍ കളിച്ച താരങ്ങളോടൊപ്പം അവരുടെ ജഴ്‌സിക്കും വിരമിക്കല്‍ നല്‍കുമെന്ന് ക്രിക്കറ്റ് ടീം ട്വിറ്ററില്‍ അറിയിച്ചു. 11ാം നമ്പര്‍ ജഴ്‌സിയുമായി ഡാനിയല്‍ വെട്ടോറി ന്യൂസീലന്‍ഡിനായി 291 ഏകദിന മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇത്രയും മല്‍സരങ്ങളില്‍നിന്ന് 305 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം.
നാല് അര്‍ധസെഞ്ചുറികളുള്‍പ്പെടെ 2253 റണ്‍സും വെട്ടോറി സ്വന്തമാക്കി. 2007 മുതല്‍ 2011 വരെയാണ് കിവീസ് ടീമിനെ താരം നയിച്ചത്. ടെസ്റ്റില്‍ 113 മല്‍സരങ്ങളാണ് ന്യൂസീലന്‍ഡിനു വേണ്ടി വെട്ടോറി കളിച്ചിട്ടുള്ളത്. 362 വിക്കറ്റുകള്‍ താരം സ്വന്തമാക്കി. ആറ് സെഞ്ചുറികളും 23 അര്‍ധസെഞ്ചുറികളുമുള്‍പ്പെടെ 4531 റണ്‍സുകള്‍ നേടി. 2007 മുതല്‍ 2011 വരെ കിവീസ് ക്യാപറ്റനായിരുന്നു ഡാനിയേല്‍ വെട്ടോറി.

അതേസമയം ന്യൂസീലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റിലും നമ്പരുള്ള ജഴ്‌സി അവതരിപ്പിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നമ്പരുള്ള ജഴ്‌സി ധരിച്ചാകും കിവീസ് താരങ്ങള്‍ കളിക്കാനിറങ്ങുക. രണ്ട് മല്‍സരങ്ങളുള്ള പരമ്പരയ്ക്ക് ഓഗസ്റ്റ് 14നാണു തുടക്കമാകുക.

This post was last modified on August 6, 2019 10:11 am

Related Post
Leave a Comment