X
    Categories: കായികം

ധോണി ഇനി ആ ഗ്ലൗസുകള്‍ ധരിച്ചിറങ്ങരുത്; ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഐസിസി

മത്സരത്തില്‍ ധോണിയുടെ ഗ്ലൗസിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ അത് ഏറ്റെടുക്കുകയായിരുന്നു.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇറങ്ങിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ദേശസ്‌നേഹം ചൂണ്ടി കാണിച്ച് താരത്തിന് സോഷ്യല്‍ മീഡിയ കൈയ്യടിച്ചിരുന്നു. മത്സരത്തില്‍ ധോണി ഇറങ്ങിയത് ഇന്ത്യന്‍ കരസേനയുടെ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത് ഗ്ലൗസ് ധരിച്ചായിരുന്നു. പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ചിഹ്നം പതിച്ച ഗ്ലൗസ് മത്സരത്തില്‍ ഫലുക്വായോയെ സ്റ്റംപ് ചെയ്യുന്ന സമയത്ത് വ്യക്തമായി കാണാന്‍ സാധിച്ചിരുന്നു. ലോകശ്രദ്ധ പിടിച്ചു പറ്റിയ സംഭവത്തില്‍ ഐസിസി ഇടപെടല്‍ വന്നിരിക്കുകയാണ്.

ഇപ്പോള്‍ ധോണിയുടെ ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ചിഹ്നം നീക്കം ചെയ്യണമെന്ന് ബിസിസിഐ
യാട് ആവശ്യപ്പെട്ടിരിക്കുകയാണ് ഐസിസി. ക്രിക്കറ്റ് മത്സരങ്ങളുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണിതെന്നാണ് ഐസിസി പ്രതികരിച്ചിരിക്കുന്നത്. ഐസിസി സ്ട്രാറ്ററജിക് കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മത്സരത്തില്‍ ധോണിയുടെ ഗ്ലൗസിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ അത് ഏറ്റെടുക്കുകയായിരുന്നു. ധോണിയുടെ രാഷ്ട്രത്തോടും സൈന്യത്തോടുമുള്ള സ്നേഹമാണ് ഇതെന്നാണ് ആരാധകരില്‍ ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ 2011ല്‍ ധോണിയെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചിരുന്നു. അദ്ദേഹം ഒരു ചെറിയ കാലയളവില്‍ പാരാ റെജിമെന്റില്‍ പരിശീലനവും നേടിയിരുന്നു. ആഗ്രയിലെ അദ്ദേഹത്തിന്റെ പരിശീലനകാലത്ത് അഞ്ച് പാരച്ച്യൂട്ട് ഡൈവുകള്‍ നടത്തിയതായി പറയപ്പെടുന്നു.