X
    Categories: കായികം

പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ കൈയാങ്കളി

അഫ്ഗാന്‍  നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയത്.

ലോകകപ്പില്‍ പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ മത്സരം ഹെഡിങ്ലിയില്‍ പുരോഗമിക്കുകയാണ്. പാക്കിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍  നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് നേടിയത്. ഷഹീന്‍ അഫ്രിദിയുടെ നാലു വിക്കറ്റ് പ്രകടനമാണ് അഫ്ഗാനിസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ മടക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് എന്ന നിലയിലാണ്. ഫഖര്‍ സമാന്‍(0), ഇമാം ഉള്‍ ഹഖ്(36),ബാബര്‍ അസം(45) എന്നിവരാണ് പുറത്തായത്.

എന്നാല്‍ മത്സരത്തിനിടെ അഫ്ഗാന്‍- പാക്കിസ്ഥാന്‍ ആരാധകര്‍ തമ്മില്‍ സ്റ്റേഡിയത്തിന് പുറത്ത്  കൈയാങ്കളി ഉണ്ടായി. കാരണം വ്യക്തമല്ല. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് ഒരു കൂട്ടം അഫ്ഗാന്‍ ആരാധകര്‍ ചേര്‍ന്ന് ഒരു പാക്കിസ്ഥാനി ആരാധകനെ അടിക്കുന്നതാണ്. വടികൊണ്ട് അടിക്കുകയും കുപ്പികൊണ്ട് എറിയുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ

This post was last modified on June 29, 2019 8:22 pm