X
    Categories: കായികം

‘ക്രിക്കറ്റ് ഒരു കായിക ഇനമല്ല’; ആരാധകരെ ഞെട്ടിച്ച് റഷ്യന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം

ക്രിക്കറ്റിന് പുറമേ മുവായ് തായ് എന്ന ബോക്‌സിംഗ് മത്സരവും കായികയിനമായി അംഗീകരിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

ലോകത്തെ ആവേശത്തിലാഴത്തിയ ക്രിക്ക്റ്റ് ലോകകപ്പിന് കൊടിയിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടുള്ളു. ന്യൂസിലന്‍ഡിനെ കീഴടക്കി ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു ഇത്തവണ ലോകകിരീടത്തില്‍ മുത്തമിട്ടത്. ലോകകപ്പ് കഴിഞ്ഞ് ആഴ്ചകള്‍ കഴിയുമ്പോഴും ക്രിക്കറ്റ് ചര്‍ച്ചകള്‍ ലോകമൊട്ടാകെ നടക്കുമ്പോഴാണ്‌ ക്രിക്കറ്റിനെ ഒരു കായിക ഇനമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.

ക്രിക്കറ്റ്, രാജ്യത്ത് ഒരു കായികയിനമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് റഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. റഷ്യയുടെ പ്രഖ്യാപനം എത്തിയതോടെ ക്രിക്കറ്റ് ലോകത്ത് മറ്റൊരു ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. ഒരു കായികയിനമായി പരിഗണിക്കാന്‍ വേണ്ട ഗുണങ്ങളൊന്നും ക്രിക്കറ്റിനില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ക്രിക്കറ്റിന് പുറമേ മുവായ് തായ് എന്ന ബോക്‌സിംഗ് മത്സരവും കായികയിനമായി അംഗീകരിക്കാന്‍ റഷ്യന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലോകത്ത് ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കളിയാണ് ക്രിക്കറ്റ് എന്നിരിക്കെ റഷ്യയിലെ കായിക മന്ത്രാലയത്തിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ തന്നെ നിരാശയിലാഴ്ത്തുന്നതാണ്. ക്രിക്കറ്റിനെ ഒരു കായികയിനമായി പ്രഖ്യാപിക്കാത്തതിനാല്‍ റഷ്യയില്‍, ക്രിക്കറ്റിനെ പിന്തുണയ്ക്കുന്ന വിധം സര്‍ക്കാരില്‍ സഹായങ്ങളൊന്നും ലഭിക്കിച്ചേക്കില്ല.

Related Post
Leave a Comment