ലോകകപ്പില്‍ എല്ലാവരും ഭയക്കുന്ന ടീമാണ് ഇന്ത്യ. നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ ബാറ്റിംഗിലും ബൗളിംഗിലും തങ്ങള്‍ ശക്തരെന്ന് ടീം ഇന്ത്യ തെളിയിച്ച് കഴിഞ്ഞു. ലോകകപ്പില്‍ ഏറ്റവും വാശിയേറിയ മത്സരത്തില്‍ പാക്കിസ്ഥാനെ അനായാസമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സമീപ കാലത്തായി ഇന്ത്യന്‍ ക്രിക്കറ്റിന് വന്ന വലിയ മാറ്റമാണ് ഈ ജയങ്ങള്‍ക്ക് പിന്നിലെന്ന് വേണം മനസിലാക്കാന്‍. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്‍ പാക് താരം ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.
മുന്‍ പാക്കിസ്ഥാന്‍ താരം അഫ്രിദി ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ഐപിഎല്ലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ കാരണം എന്നാണ് അഫ്രിദിയുടെ വാക്കുകള്‍. പാക്കിസ്ഥാനെതിരെ മഴനിയമം പ്രകാരം 89 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു അഫ്രിദി. വിജയത്തില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ഇന്ത്യ അവിസ്മരണീയ മികവാണ് കാഴ്ചവെക്കുന്നത്, ഐപിഎല്ലാണ് ഇന്ത്യന്‍ ടീമിന്റെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. യുവതാരങ്ങളെ സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ ഐപിഎല്‍ പ്രാപ്തമാക്കിയതായും അഫ്രിദി ട്വീറ്റ് ചെയ്തു.
Explainer: എന്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട്? ഇടത്തും വലത്തും നിന്ന് എതിർക്കുന്നവർ ആരൊക്കെ?
This post was last modified on June 18, 2019 7:34 am
Leave a Comment