ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയപ്പോള്‍ തുടങ്ങി മലയാളിയുമായ ശ്രീശാന്തിനെ ചുറ്റി പറ്റിയുള്ള വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. കോഴ വിവാദവും സിനിമാ പ്രവേശനത്തിനും ശേഷം ബിഗ് ബോസ് ഹിന്ദിയിലെ മത്സരാര്‍ഥിയായി എത്തിയിരിക്കുന്നു എന്നതായിരുന്നു ശ്രീശാന്തിനെ കുറിച്ചു അടുത്ത കാലത്തുണ്ടായ വാര്‍ത്തകള്‍ . എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റിന് പുറത്താണെങ്കിലും വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണ് ശ്രീശാന്ത്.
ബിഗ് ബോസില്‍ മത്സരാര്‍ഥിയായതോടെ ചില വെളിപ്പെടുത്തലുകള്‍ നടത്തി വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുയാണ് താരം. ഐപിഎല്‍ ആദ്യ സീസണില്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിങ് ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം വിവാദമായിരുന്നു. പിന്നാലെ ഹര്ഭജന് മാപ്പപേക്ഷിക്കുകയും ചെറുതായി തള്ളുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ വിവാദത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്.
തന്നെ ചെറിയ രീതിയിലല്ല ശക്തമായി മുഖത്തടിച്ചു എന്നാണ് ശ്രീശാന്ത് വെളിപ്പെടുത്തിയിരിക്കുന്നത്. കിങ്സ് ഇലവന് പഞ്ചാബിന്റെ താരമായിരുന്ന തന്നെ മുംബൈ ഇന്ത്യന്‍സ് താരമായ ഹര്ഭജന് സിങ് അതി ശക്തമായി മുഖത്തടിച്ചു. അതാണ് തന്നെ വേദനിപ്പിച്ചതെന്നും ശ്രീശാന്ത് വെളിപ്പെടുത്തുന്നു. മറ്റൊരു മത്സരാര്‍ഥിയായ സുര്‍ഭി റാണയോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോ. പുതിയ പ്രൊമോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.