X
    Categories: കായികം

ടി20 മത്സരങ്ങളില്‍ പുതിയ റെക്കോര്‍ഡുമായി സുരേഷ് റെയ്‌ന

ടി20 ക്രിക്കറ്റില്‍ 288 ഇന്നിംഗ്‌സുകളില്‍ 8094 റണ്‍സാണ് റെയ്‌നയുടെ നേട്ടം

ടി20 മത്സരങ്ങളില്‍ പുതിയ റെക്കോര്‍ഡു നേടിയിരിക്കുകയാണ് ചെന്നൈ
താരം സുരേഷ് റെയ്‌ന. ഇന്ത്യയില്‍ നടക്കുന്ന ടി20 മത്സരങ്ങളില്‍ 6000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് റെയ്‌ന സ്വന്തമാക്കിയിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തിലാണ് റെയ്‌ന ഈ റെക്കോര്‍ഡിലെത്തിയത്. ഏതെങ്കിലുമൊരു രാജ്യത്ത് 6000 ടി20 റണ്‍സ് നേടുന്ന ആദ്യ താരവും റെയ്‌നയാണ്.

ടി20 ക്രിക്കറ്റില്‍ 288 ഇന്നിംഗ്‌സുകളില്‍ 8094 റണ്‍സാണ് റെയ്‌നയുടെ നേട്ടം. ഇതില്‍ 5070 റണ്‍സും അദ്ദേഹം ഐപിഎല്ലില്‍ നേടിയതാണ്. ഇന്ത്യന്‍ ടീമിന്വേണ്ടി 29.18 ബാറ്റിംഗ് ശരാശരിയില്‍ 1605 റണ്‍സാണ് താരം നേടിയിട്ടുള്ളത്. നേരത്തെ ഈ സീസണ്‍ ഐപിഎല്ലിലെ ആദ്യ മത്സരത്തിലായിരുന്നു റെയ്‌ന ഐപിഎല്ലില്‍ 5000 റണ്‍സെന്ന നാഴികക്കല്ലിലെത്തിയത്. അതേ സമയം ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്താണ് റെയ്‌ന. ക്രിസ് ഗെയില്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍, മക്കല്ലം, പൊള്ളാര്‍ഡ്, ഷോയിബ് മാലിക്ക്, വാര്‍ണര്‍ എന്നിവരാണ് റെയ്‌നക്ക് മുമ്പിലുള്ളത്.

This post was last modified on April 1, 2019 5:20 pm