X
    Categories: കായികം

‘800’ വിക്കറ്റുകളുടെ കഥ; മുത്തയ്യ മുരളീധരനാകാന്‍ തമിഴ് സൂപ്പര്‍ താരം

ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ചിത്രത്തിന്റെ പേരും '800' എന്ന് തന്നെ ഇട്ടത്.

ക്രിക്കറ്റ് ലോകത്തെ മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു മുന്‍ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍.  ആഭ്യന്തര മത്സരങ്ങള്‍ കൂടാതെ വിദേശ ലീഗുകളിലും ഇന്ത്യന്‍ പ്രീമീയര്‍ ലീഗിലും കളിച്ചിട്ടുള്ള താരമാണ് മുരളീധരന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ ജീവിതം സിനിമയായതിന് പിന്നാലെ ഇപ്പോഴിത മുരളീധരന്റെ ജീവിതവും സിനിമയാകുകയാണ്.

‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലായിട്ടാകും സിനിമ ചിത്രീകരിക്കുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ചിത്രത്തിന്റെ പേരും ‘800’ എന്ന് തന്നെ ഇട്ടത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്. 1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച മുരളി 133 ടെസ്റ്റ് മത്സരങ്ങളിലും, 350 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

This post was last modified on July 22, 2019 3:35 pm