X
    Categories: കായികം

ഇനി ഈ ചരിത്രനേട്ടത്തിന്റെ അവകാശി കോഹ്‌ലി മാത്രം

വിന്‍ഡീസിനെതിരെ സെഞ്ചുറി നേട്ടത്തിലൂടെ കോഹ്‌ലി ടീമിന്റൈ വിജയത്തില്‍ നിര്‍ണായകമായി.

ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ലിക്ക് ചരിത്ര നേട്ടം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലൂടെ ഒരു ദശകത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരെ സെഞ്ചുറി നേട്ടത്തിലൂടെ കോഹ്‌ലി ടീമിന്റൈ വിജയത്തില്‍ നിര്‍ണായകമായി.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 20052 റണ്‍സാണ് കോഹ്‌ലിയുടെ പേരിലുള്ളത്. ഇതില്‍ 20,018 റണ്‍സും കോഹ്‌ലി നേടിയത് കഴിഞ്ഞ 10 വര്‍ഷത്തിനിടെയായിരുന്നു. ഒരു ദശകത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ പേരിലായിരുന്നു. 2000 മുതലുള്ള 10 വര്‍ഷക്കാലത്തിനുള്ളില്‍ പോണ്ടിംഗ് 18,962 റണ്‍സ് നേടിയതായിരുന്നു ഒരു ദശകത്തിലെ ബാറ്റ്‌സ്മാന്റെ ഏറ്റവും വലിയ റണ്‍വേട്ട.

ഇത് കോഹ്‌ലി നേരത്തെ മറികടന്നിരുന്നു. ഇപ്പോഴിതാ ഒരു ദശകത്തില്‍ തന്നെ 20000 റണ്‍സെന്ന ചരിത്രനേട്ടവും കോലി സ്വന്തം പേരിലാക്കിരിക്കുന്നു. 2000 മുതലുള്ള 10 വര്‍ഷ കാലയളവില്‍ 16,777 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക് കാലിസ്, മഹേല ജയവര്‍ധനെ(16,304),കുമാര്‍ സംഗക്കാര(15,999) എന്നിവരാണ് കോലിയുടെ പിന്നിലുള്ളത്. 2000 മുതലുള്ള 10 വര്‍ഷക്കാലത്തിനിടെ 15,962 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ ആറാം സ്ഥാനത്താണ്.

This post was last modified on August 16, 2019 9:59 am