X
    Categories: കായികം

വിന്‍ഡീസില്‍ സമ്പൂര്‍ണ ജയം; ഇനി ധോണിയുടെ ആ റെക്കോര്‍ഡും കോഹ്‌ലിക്ക് സ്വന്തം

48 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് കോഹ്‌ലി കുറിച്ചത്. കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ നായകനെന്ന നിലയില്‍ കോഹ്‌ലി 28 ജയങ്ങളാണ് കുറിച്ചത്. 48 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലിയുടെ നേട്ടം.

60 ടെസ്റ്റില്‍ 27 ജയങ്ങള്‍ എന്ന എം എസ് ധോണിയുടെ റെക്കോര്‍ഡും കോഹ്‌ലി മറികടന്നു. കോഹ്‌ലിയുടെ 28 ടെസ്റ്റ് ജയങ്ങളില്‍ 13 എണ്ണം ഇന്ത്യക്ക് പുറത്താണെന്ന പ്രത്യേകതയുമുണ്ട്. 2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയാണ് കോഹ്‌ലി ടെസ്റ്റ് ടീം നായകപദവി ഏറ്റെടുത്തത്. കോഹ്‌ലി നായകനായ 10 ടെസ്റ്റില്‍ ഇന്ത്യ തോറ്റപ്പോള്‍ പത്തെണ്ണം എണ്ണം സമനിലയായി.

കിംഗ്സ്റ്റണ്‍ ടെസ്റ്റില്‍ 257 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ വച്ചുനീട്ടിയ 468 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 210 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത ബ്രൂക്ക്‌സും 23 റണ്‍സുമായി പരിക്കേറ്റ് മടങ്ങിയ ബ്രാവോയും 38 റണ്‍സെടുത്ത ബ്ലാക്ക്വുഡും 39 റണ്‍സെടുത്ത ഹോള്‍ഡറും മാത്രമാണ് പിടിച്ചുനിന്നത്. ജയത്തോടെ ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കി.

This post was last modified on September 3, 2019 9:06 am