ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി -20 മത്സരത്തില്‍ ക്യാച്ച് കൈവിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഓസീസ് നായകന് ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് വിരാട് താഴെയിട്ടത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ വിരാട് കോഹ്ലിയില് നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചതല്ലായിരുന്നു ഇത്.
ഫിഞ്ചിന്റെ ശക്തിയേറിയ ഷോട്ട് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിയുടെ കൈകകളില്‍ എത്തിയെങ്കിലും താരം സുവര്‍ണാവസരം നഷ്ടപ്പെടുത്തി. കോഹ്ലിയുടെ മിസ്ഫീല്‍ഡ് ആരാധകരെ ഞെട്ടിച്ചിരിക്കെയാണ്. സഹതാരങ്ങള്‍ വരുത്തുന്ന ഫീല്‍ഡിംഗ് പിഴവുകള്‍ക്കോ കോലി ദേഷ്യപ്പെടാറുള്ള കോഹ്ലിയാണ് പിഴവ് വരുത്തിയത്. അതേസമയം ആരോണ്‍ ഫിഞ്ചിന്റെ ശക്തമായ ഷോട്ട് കൈയ്യിലൊതുക്കുക അത്ര എളുപ്പത്തില്‍ സാധിക്കുന്നതല്ലായിരുന്നു. 23 പന്തില്‍ 27 റണ്‍സെടുത്ത ഫിഞ്ച് കുല്‍ദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ച് അധികം വൈകാതെ മടങ്ങുകയും ചെയ്തു. ഫീല്‍ഡില്‍ പിഴവുകളൊന്നും വരുത്താത്ത കോഹ്ലി ക്യാച്ച് നഷ്ടപ്പെടുത്തിയത് അതിശയത്തോടെയാണ് ആരാധകര്‍ കണ്ടത്.
വീഡിയോ