X
    Categories: കായികം

ശരീരഭംഗിക്ക് വേണ്ടി തുടങ്ങി ഇപ്പോൾ ജീവിതചര്യയുടെ ഭാഗമാണ് : ഫിറ്റ്നസ്സിന്റെ പ്രാധാന്യത്തെ കുറിച്ച് വിരാട് കോഹ്ലി

നവംബര്‍ 21 ന് ആരംഭിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ കോഹ്‌ലി ടീമില്‍ തിരിച്ചെത്തും.

ക്രിക്കറ്റ് കഴിഞ്ഞാല്‍ താന്‍ ഏറെ ശ്രദ്ധകൊടുക്കുന്നത് ഫിറ്റ്‌നസിലാണെന്നും കാഴ്ചയില്‍ നന്നായിരക്കണമെങ്കില്‍ ഫിറ്റ്‌നസ് അത്യാവശ്യമാണെന്നും താരം പറയുന്നു. അണ്ടര്‍ 19 ക്രിക്കറ്റ് കളിച്ചിരുന്നപ്പോള്‍  മുതല്‍ ഫിറ്റ്‌നസില്‍ കോഹ്‌ലി ഏറെ ശ്രദ്ധ കൊടുത്തിരുന്നു. ശരീര ഭംഗി ലക്ഷ്യം വെച്ചാണ് ഫിറ്റ്‌നസ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ കായിക്ഷത നേടുകയാണ് വര്‍ക്കൗട്ടിലൂടെ ലക്ഷ്യം വയ്ക്കുന്നത് കോഹ്‌ലി പറയുന്നു. വളര്‍ന്നു വരുന്ന താരങ്ങള്‍ ഫിറ്റ്‌നസ് ശീലമാക്കണമെന്നും ക്രിക്കറ്റില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ഫിറ്റ്‌നസ് ഏറ്റവും അത്യാവശ്യമാണെന്നും കോഹ്‌ലി പറയുന്നു. തന്റെ ജീവിതത്തില്‍ ഫിറ്റ്‌നസ് എത്ര പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും താരം പറഞ്ഞു.

യുവതാരങ്ങള്‍ക്ക് അത്യാവശ്യമായി വേണ്ടത് ഫിറ്റനസ് തന്നെയാണെന്നും കോഹ്‌ലി പറയുന്നു. താരങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവും നല്ല കാര്യമാണ് ഫിറ്റ്‌നസ്. മാനസികാരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ നിങ്ങള്‍ക്ക് ശാരീരിക ക്ഷമത തെളിയിക്കാന്‍ സാധിക്കില്ല. മനസ് അനുവദിച്ചില്ലെങ്കില്‍ ശരീരം പ്രതികരിക്കില്ല. ഇവയെല്ലാം ദിനചര്യയാക്കി മാറ്റിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ് ലി പറയുന്നു. എന്നാല്‍ ഇപ്പോള്‍ സൗന്ദര്യം നിലനിര്‍ത്താന്‍ വേണ്ടിയല്ല. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വേണ്ടിയാണ്. ക്രിക്കറ്റ് മത്സരത്തിന് ശേഷം ജിമ്മില്‍ എക്‌സര്‍സൈസ് നടത്തുന്നത് ഇപ്പോള്‍ ജീവിത്തിന്റെ ഭാഗമായെന്നും ഇനി അതില്‍ നിന്നൊരു മാറ്റം ഉണ്ടകില്ലെന്നും കോഹ്‌ലി പറയുന്നു. ടീം ഇന്ത്യയില്‍ ഫിസിക്കലി ഫിറ്റുള്ള കളിക്കാരില്‍ മുന്‍പന്തിയില്‍ നായകന്‍ വിരാട് കോഹ്ലിയാണ്. കായികക്ഷമത നിലനിര്‍ത്തുന്നതില്‍ അദ്ദേഹം കഠനാധ്വാനം ചെയ്യാറുണ്ട് എന്ന് അംഗീകരിക്കപ്പെട്ടതാണ്. അടുത്തിടെ ബി.സി.സി.ഐ പുറത്തുവിട്ട വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണ്. ട്രെയ്നര്‍ ശങ്കര്‍ ബാനുവിന്റെ നേതൃത്വത്തിലാണ് വിരാട് കോഹ്ലിയുടെ പരിശീലനം.

നവംബര്‍ 21 ന് ആരംഭിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ കോഹ്ലി ടീമില്‍ തിരിച്ചെത്തും. ഓസ്‌ട്രേലിയക്കെതിരെ മൂന്നു ടി20 യും നാല് ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കും.