X
    Categories: കായികം

അനുഷ്‌കയുമൊത്ത് പുതുവര്‍ഷം ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍; ചിത്രം പങ്ക്‌വെച്ച് കോഹ്‌ലി

കോഹ്‌ലിയുടെയും കൂട്ടരുടെയും ചരിത്ര ടെസ്റ്റ് വിജയം ആഘോഷിക്കാന്‍ അനുഷ്‌കയും ഓസ്‌ട്രേലിയയില്‍ ഉണ്ട്.

ഓസ്‌ട്രേലിയയില്‍ മൂന്നാം ടെസ്റ്റിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സന്തോഷത്തിലാണ്. പരമ്പരയിലെ നാലാമത്തെതും അവസാനത്തേതുമായ മത്സരത്തിന് മുമ്പ് ഭാര്യ അനുഷ്‌ക ശര്‍മ്മയുമൊത്ത് ന്യൂയര്‍ ആഘോഷിക്കുകയാണ് താരം.  ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ശേഷം ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് അടിക്കുറിപ്പും നല്‍കി താരം. കോഹ്‌ലിയുടെയും കൂട്ടരുടെയും ചരിത്ര ടെസ്റ്റ് വിജയം ആഘോഷിക്കാന്‍ അനുഷ്‌കയും ഓസ്‌ട്രേലിയയില്‍ ഉണ്ട്.

കഴിഞ്ഞ മത്സരത്തില്‍ ആസ്‌ട്രേലിയക്കെതിരെ 137 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 2-1 ന് മുന്നിലെത്തി. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ടെസ്റ്റ് മല്‍സരം ജയിക്കുന്നത്. മെല്‍ബണിലെ വിജയത്തിന് ശേഷം ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ മുന്നിലെത്തി. ഇന്ത്യയുടെ അടുത്ത മത്സരം സിഡ്നിയില്‍ ആണ്. നാലു മത്സരങ്ങളടങ്ങുന്ന പരമ്പര 3-1 ന് തൂത്തുവാരാനാകും കോഹ്‌ലിയുടെയും കൂട്ടരുടെയും ശ്രമം.

This post was last modified on December 31, 2018 4:29 pm