X
    Categories: കായികം

‘ഇതാ കോഹ്‌ലിയുടെ മറ്റൊരു ഗംഭീര സെഞ്ച്വറി’; കോഹ്‌ലിയെ അഭിനന്ദിച്ച് വോണ്‍

ഷെയ്ന്‍ വോണിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണും കോഹ്‌ലിയെ അഭിനന്ദിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ജയത്തിന് നെടുംതൂണായി നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ. താരത്തിന്റെ അവസോരിചിത പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 298 എന്ന വിജയലക്ഷ്യം വിരാട് കോലിയുടെ പ്രകടന മികവില്‍ ഇന്ത്യ 49.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 112 പന്തില്‍ നിന്നും 104 റണ്‍സെടുത്ത കോഹ്‌ലി തന്റെ 39 ാം സെഞ്ച്വറിയാണ് തികച്ചത്.

ഇന്ത്യന്‍ നായകന്റെ സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം പലപ്പോഴും ക്രിക്കറ്റ് ലോകം ചൂണ്ടി കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ മാസ്മരിക പ്രകടനങ്ങള്‍ നിത്യസംഭവമാണ്. അതുകൊണ്ട് കഴിഞ്ഞ മത്സരത്തിലെ കോഹ്‌ലിയുടെ പ്രകടനത്തെ മുന്‍ ഓസീസ് സ്പിന്‍ ഇതിഹാസം വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ‘ ഇതാ കോഹ്‌ലിയുടെ മറ്റൊരു ഗംഭീര സെഞ്ച്വറി ‘ എന്നായിരുന്നു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലുടെയും വോണ്‍ കോഹ് ലിക്ക് ആശംസകള്‍ നേര്‍ന്ന് പ്രതികരിച്ചു.

കോഹ്‌ലി എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണെന്നും വോണ്‍ പറഞ്ഞു. കോലിയുടെ 39 സെഞ്ച്വറികളില്‍ 24 എണ്ണവും സ്‌കോര്‍ പിന്തുടരുമ്പോഴാണെന്ന പ്രത്യേകതകൂടിയുണ്ട്. അതായത്, സമ്മര്‍ദ്ദഘട്ടങ്ങളില്‍ താന്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നുവെന്ന് കോഹ്‌ലി പറയുന്നത് വെറുതെയല്ലെന്നര്‍ഥം. ഷെയ്ന്‍ വോണിന് പിന്നാലെ മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണും കോലിയെ അഭിനന്ദിച്ചു. ദീര്‍ഘകാലമായി കളിമറന്ന ധോണിയുടെ തിരിച്ചുവരവിലും ആരാധകര്‍ക്ക് ആശ്വാസമുണ്ട്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണി(55) അര്‍ധസെഞ്ച്വറി നേടി. രോഹിത് ശര്‍മ(43), ശിഖര്‍ ധവാന്‍(32), ദിനേഷ് കാര്‍ത്തിക് (25), അമ്പാട്ടി റായിഡു(24) എന്നിവരുടെ ഇന്നിംഗ്‌സുകളും ഇന്ത്യന്‍ വിജയത്തിന് സഹായകമായി.

This post was last modified on January 16, 2019 10:52 am