ലോക ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന് ശേഷം മറ്റൊരാള്‍, ഇതില്‍ അതിശയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. പ്രിഥ്വി ഷായുടെ നേട്ടങ്ങള്‍ക്കെല്ലാം സച്ചിന്റെ നേട്ടങ്ങളോട് സമാനതയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇനി ഈ യുവതാരത്തിന്റെ നേട്ടങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. സ്‌കൂള്‍ ക്രിക്കറ്റില്‍ സച്ചിന് സമാനമായ നേട്ടമാണ് ഷായുടേത്. രഞ്ജി, ദുലീപ് ക്രിക്കറ്റ് മത്സരങ്ങളിലും സച്ചിനെ പോലെ ഷാ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേട്ടം കൊയ്തു. ശരീരം കൊണ്ട് ചെറിയവനാണെങ്കിലും ഷാ നേട്ടങ്ങള്‍കൊണ്ട് വളരെ ഉയരത്തിലാണ്. ഇതാ ഷായുടെ കളിയെ പറ്റി സച്ചിന്‍ പറയുന്നു.
” എനിക്കുറപ്പാണ് പ്രിഥ്വിക്ക് ആദ്യത്തെ വിദേശ പര്യടനത്തില്‍ ഇതിലും ഉയര്‍ന്ന സ്‌കോര്‍ നേടാനാകും. ദേശീയ തലത്തില്‍ നന്നായി കളിച്ച താരമാണ് പ്രിഥ്വി, രാജ്യന്തര തലങ്ങളിലും അതേ മികവ് പുറത്തെടുക്കാന്‍ സാധിക്കുമോ എന്നതാകും അടുത്ത ചോദ്യം എന്നാല്‍ താരത്തിന്റെ സെഞ്ച്വറി നേട്ടം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. വിദേശ പര്യടങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഹായകമാകുന്ന പ്രകടനം തന്നെയാണ് ഷായുടേത്. തന്റെ കാഴ്ചയില്‍ വളരെ വേഗത്തില്‍ പ്രിഥ്വി കാര്യങ്ങള്‍ പഠിക്കുന്നു. രാജ്യന്തര തലങ്ങളില്‍ വിജയം നേടണമെങ്കില്‍ വേഗത്തിലുള്ള പഠനം തന്നെയാണ് ആവശ്യം. ഷാ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ് സച്ചിന്‍ പറയുന്നു.
വ്യത്യസ്തമായ സാഹചര്യങ്ങളിലും മൈതാനങ്ങളിലും മികവോടെയുള്ള പ്രകടനം കാഴ്ചവെയ്ക്കണമെങ്കില്‍ ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ സാധിക്കണം. അതാണ് പ്രിഥ്വിയുടെ ശക്തി സച്ചിന്‍ പറയുന്നു. ബാറ്റിംഗിലെ, ഫൂട്ട്‌വര്‍ക്കിലെ അപാകതകളെ കുറിച്ച് പ്രിഥ്വി ചോദിച്ചിരുന്നു. അപ്പോള്‍ താന്‍ മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു. നിങ്ങളുടെ ബാറ്റിംഗിലെ ഈ അപാകത ഒട്ടും ശരിയാവുന്നില്ലെന്ന് തോന്നുണ്ടോ ? അത് സ്‌കോറിംഗില്‍ പ്രകടമാകുന്നുണ്ടോ ? ബൗളേഴ്‌സിന് ഇത് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ ? എന്തിനാണ് അനാവശ്യമായി ശൈലിയില്‍ മാറ്റം കൊണ്ടു വരുന്നത്. നിനക്ക് അതുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുക എന്നായിരുന്നു താന്‍ നല്‍കിയ ഉപദേശം- സച്ചിന്‍ പറഞ്ഞു. മികച്ച ബൗളുകള്‍ നേരിടുന്നതില്‍ വ്യത്യസ്തത കാണിക്കുന്നു എന്നതാണ് ഷായുടെ ബാറ്റിംഗില്‍ കാണാന്‍ കഴിയുന്ന മറ്റൊരു പ്രത്യേകത. ഈ പ്രായത്തില്‍ അധികം ആര്‍ക്കും ഇത്തരം കഴിവുകള്‍ കണ്ടിട്ടില്ല. സ്വതസിദ്ധമായ ശൈലി ഷായ്ക്കുണ്ട്. മികച്ച താരങ്ങളില്‍ തനിക്കത് കാണാന്‍ സാധിച്ചിട്ടുണ്ടെന്നും സച്ചിന്‍ പറയുന്നു.
This post was last modified on October 5, 2018 2:09 pm
Leave a Comment