X

ലോകകപ്പില്‍ സിക്‌സറുകളുടെ കണക്കില്‍ ചരിത്ര നേട്ടവുമായി ക്രിസ് ഗെയില്‍

37 സിക്‌സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കിയാണ് താരത്തിന്റെ നേട്ടം.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ  നേടിയ വിജയത്തിന് പിന്നാലെ വിന്‍ഡീസ് താരം ക്രിസ് ഗെയിലിന് ചരിത്ര നേട്ടം. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന താരമെന്ന റെക്കോഡാണ് ഗെയില്‍ സ്വന്തമാക്കിയത്. പാകിസ്താനെതിരായ മത്സരത്തില്‍ മൂന്ന് സിക്‌സ് അടിച്ചാണ് ഗെയില്‍ റെക്കോഡ് പുസ്തകത്തില്‍ ഒന്നാമതെത്തിയത്. 37 സിക്‌സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിനെ പിന്നിലാക്കിയാണ് താരത്തിന്റെ നേട്ടം. ഇന്നലെ നടന്ന മത്സരത്തോടെ ഗെയ്‌ലിന്റെ അക്കൗണ്ടില്‍ ഇതോടെ 39 സിക്‌സ് ആയി. പട്ടികയില്‍ മൂന്നാമതുള്ള മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് നേടിയത് 31 സിക്‌സ് ആണ്.

ലോകകപ്പില്‍ കൂടുതല്‍ സിക്സ് നേടിയവരുടെ കണക്ക് ഇങ്ങനെ പോകുന്നു. 39 ക്രിസ് ഗെയ്ല്‍, 37 എ.ബി. ഡിവില്ലിയേഴ്സ്, 31 റിക്കി പോണ്ടിങ്, 29 ബ്രണ്ടന്‍ മക്കല്ലം, 28 ഹെഷല്‍ ഗിബ്സ്, 27 സനത് ജയസൂര്യ / സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. പ്രായം തളര്‍ത്താത്ത പോരാട്ടമാണ് ട്രെന്റ്ബ്രിഡ്ജിലും ഗെയ്ല്‍ പുറത്തെടുത്തത്. 34 പന്തിലാണ് മുപ്പതിയൊമ്പതുകാരനായ ഗെയില്‍ അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയത്. ആറു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. ഏകദിനത്തില്‍ ഗെയ്‌ലിന്റെ 52-ാം അര്‍ദ്ധ സെഞ്ചുറിയാണിത്. 20 വര്‍ഷം പിന്നിടുന്ന കളി ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണ് ഗെയില്‍.

ലോകക്രിക്കറ്റില്‍ 19,000 റണ്‍സ് തികച്ച താരമാണ് ക്രിസ് ഗെയില്‍. വിന്‍ഡീസ് നിരയില്‍ ലാറയ്ക്കും ചന്ദ്രപോളിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമനാണ് ക്രിസ്‌ഗെയില്‍. ഏകദിനത്തില്‍ കൂടുതല്‍ തവണ അമ്പതിലധികം റണ്‍സ് നേടുന്ന രണ്ടാമനാണ് ഗെയില്‍. ഒമ്പത് അര്‍ധസെഞ്ച്വറികള്‍ നേടിയ ജാവേദ് മിയാന്‍ദാതാണ് പട്ടികയില്‍ ഒന്നാമന്‍.

This post was last modified on June 1, 2019 7:04 am

Related Post
Leave a Comment