X

അഫ്ഗാനിസ്ഥാനെതിരെ അര്‍ധസെഞ്ച്വറി; കോഹ്‌ലി മുഹമ്മദ് അസറുദ്ദീന്റെ റെക്കോര്‍ഡിനൊപ്പം

ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി മൂന്നാം അര്‍ദ്ധ സെഞ്ചുറി നേടിയത്.

ലോകകപ്പില്‍ അഫ്ഗാനെതിരെ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. തകര്‍ച്ചയിലും ഇന്ത്യന്‍ നിരിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു ക്യാപ്റ്റന്‍ കോഹ്‌ലി. (63 പന്തുകളില്‍ നിന്ന് 67) റണ്‍സ്‌സെടുത്താണ് കോഹ്‌ലി മടങ്ങിയത്. എന്നാല്‍ മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡിനും കോഹ്‌ലി അര്‍ഹനായി.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയ കോഹ്‌ലിക്ക് ലോകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് സ്വന്തമായത്. മുന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന് ഒപ്പമെത്തിയിരിക്കുകയാണ് കോഹ്‌ലി. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി മൂന്നാം അര്‍ദ്ധ സെഞ്ചുറി നേടിയത്.

ഏകദിനത്തില്‍ കോഹ്‌ലിയുടെ 52-ാം ഫിഫ്റ്റിയാണിത്. 48 പന്തില്‍ കോഹ്‌ലി അമ്പത് പൂര്‍ത്തിയാക്കി. ഈ ലോകകപ്പില്‍ 18, 82, 77, 67 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ സ്‌കോറുകള്‍. ന്യൂസീലന്‍ഡിന് എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അഫ്ഗാന്‍ താരം മുഹമ്മദ് നബി എറിഞ്ഞ 31-ാം ഓവറില്‍ റഹ്മത്ത് ഷായ്ക്ക് ക്യാച്ച് നല്‍കി കോഹ്‌ലി മടങ്ങുകയായിരുന്നു.

This post was last modified on June 22, 2019 7:45 pm