ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബായ യുവന്റസിന് ഒരു അബദ്ധം പറ്റി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വീബോയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് അബദ്ധമായത്. അടുത്ത സീസണില്‍ പുതിയൊരാള്‍ യുവന്റസിന്റെ ഏഴാം നമ്പര്‍ ജഴ്‌സിയണിയുമെന്നാണ് വീഡിയോയില്‍ യുവന്റസ് പറയുന്നത്. ആ ഏഴാം നമ്പറുകാരന്‍ പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരിക്കുമെന്നും യുവന്റസ് പറഞ്ഞു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ യുവന്റസ് ഈ വീഡിയോ നീക്കം ചെയ്തു.
വരുന്ന ചൊവ്വാഴ്ച, ക്രിസ്റ്റ്യാനോ ക്ലബില്‍ ജോയിന്‍ ചെയ്യുമെന്നാണ് ക്ലബ് ഡയറക്ടര്‍മാരെ ക്രിസ്റ്റിയാനോയുടെ ഏജന്റ് ഹോര്‍ഗെ മെന്റസ് അറിയിച്ചിരിക്കുന്നത് എന്ന് സ്‌പോര്‍ട്‌സ് മീഡിയസെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പത് വിജയ സീസണുകള്‍ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നത്. അടുത്തയാഴ്ച തന്നെ ഇത് സംബന്ധിച്ച് അറിയപ്പുണ്ടായേക്കും. 100 മില്യണ്‍ യൂറോ ആണ് ക്രിസ്റ്റിയാനോയുടെ ട്രാന്‍സറിന് യുവന്റ്‌സ് നല്‍കുക. പ്രതിവര്‍ഷം 30 മില്യണ്‍ യൂറോ പ്രതിഫലം. നാല് വര്‍ഷത്തേയ്ക്കാണ് കരാര്‍.
പ്രതിഫലം ഉയര്‍ത്തുന്നത് സംബന്ധിച്ച് ക്ലബ് മാനേജ്‌മെന്റുമായി ധാരണയിലെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ റയല്‍ വിടുന്നത്. മെസിക്ക് ബാഴ്‌സലോണയും നെയ്മറിന് പി എസ് ജിയും നല്‍കുന്ന പ്രതിഫലത്തിന് തുല്യമായതോ ഇതിനോട് അടുത്തുനില്‍ക്കുന്നതോ ആയ പ്രതിഫലം തനിക്ക് കിട്ടണമെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആവശ്യം. എന്നാല്‍ റയല്‍ ഇത് അംഗീകരിച്ചില്ല. മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി കരാര്‍ കാലാവധിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ്, റൊണാള്‍ഡോയ്ക്ക് പകരം മറ്റൊരു സൂപ്പര്‍ താരത്തിനായി വിരിച്ചിരിക്കുകയാണ്.
This post was last modified on July 8, 2018 1:56 pm
Leave a Comment