കാല്‍പ്പന്തിനെ സ്നേഹിക്കുന്ന മലയാളികള്‍ക്ക് ആദരവുമായി ജര്‍മന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ഇന്നലെ 2018 നോട് വിട പറഞ്ഞ വേളയില്‍ ഇന്ത്യയിലെ തങ്ങളുടെ ആരാധകര്‍ക്ക് നന്ദി പറയുന്നതിന് ബയേണ്‍ മലയാളികള്‍ക്കും മലയാളത്തിനും പ്രത്യേകമായ ആദരം നല്‍കിയത്. ഇന്ത്യയിലെ ആരാധകര്‍ക്ക് നന്ദി പറയുന്നതിന് ബയേണ്‍ മ്യൂണിക്ക് മലയാള ഭാഷയാണ് തിരഞ്ഞെടുത്തത്. ഫെയ്സ്ബുക്കില്‍ ‘നന്ദി’ എന്ന് രേഖപ്പെടുത്തിയ ചിത്രമാണ് ക്ലബ് പങ്കുവെച്ചത്. തുടര്‍ന്ന് ‘നന്ദി’ എന്നെഴുതിയത് ശരിയാണോ എന്നും ക്ലബ്
ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.
വിദേശ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് വലിയ ആരാധക പിന്തുണയാണ് കേരളത്തിലുള്ളത്. ഇന്ത്യന്‍ ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നു. അടുത്ത വര്‍ഷത്തിലും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നതായും ബയേണ്‍ കുറിച്ചു. ബയേണിന്റെ മലയാളത്തിലുള്ള നന്ദി പറച്ചില്‍ കേരളത്തിലെ ആരാധകര്‍ ഏറ്റെടുത്തു. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ബയേണ്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്. പതിനേഴ് കളിയില്‍ 36 പോയിന്റാണ് ബയേണിനുള്ളത്. ഇത്രതന്നെ കളിയില്‍ 42 പോയിന്റുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടാണ് ഒന്നാം സ്ഥാനത്ത്.
Leave a Comment