X
    Categories: കായികം

139 സെക്കന്റിന് 9 മില്യണ്‍ ഡോളര്‍ പ്രതിഫലം; ആരാധകരെ ത്രസിപ്പിച്ച് ഫ്ളോയിഡ് മെയ്വെതര്‍ ഇടിക്കൂട്ടില്‍ വീണ്ടും എത്തി

ബോക്‌സിങ് മത്സരങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ '' ഇത് വെറും വിനോദമാണ് ,ശുദ്ധ വിനോദം, ഞങ്ങള്‍ രണ്ടാളും ഒരുപാട് ആസ്വദിച്ചു'' എന്നാണ് അജയ്യനായ കളിക്കാരന്‍ ഫ്ളോയിഡ് മെയ്വെതര്‍ പറഞ്ഞത്.

‘ജപ്പാനിലെ എന്റെ ആരാധകര്‍ ഇങ്ങനെ ഒരു വിജയം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു, എന്നെ സമീപിച്ചു, മടിയില്ലാതെ ഞാന്‍ സമ്മതിച്ചു ഞാന്‍ ഇപ്പോഴും വിരമിച്ച ആള്‍ തന്നെയാണ്, ടെന്‍ഷിന്‍ പരാജയപ്പെട്ടിട്ടില്ല, വിജയി തന്നെയാണ്. 139 സെക്കന്റുകളുടെ അത്ഭുത പ്രകടനം കാഴ്ച വെച്ച് ഇരുപതുകാരനായ ടെന്‍ഷിന്‍ നസുകാവ പരാജയപ്പെടുത്തിയ ശേഷം ഫ്ളോയിഡ് മെയ്വെതര്‍ ആരാധകരോട് പറഞ്ഞ വാക്കുകളാണ്.

പുതുവര്‍ഷത്തോടനുബന്ധിച്ചു നടന്ന ഒരു പ്രകടനത്തിലാണ് ഫ്‌ളോയിഡ് വീണ്ടും കാണികളെ ആവേശം കൊള്ളിച്ചത്. കിക്ക്‌ബോക്‌സര്‍ ടെന്‍ഷിന്‍ നസുകാവയുമായി ജപ്പാനില്‍ വെച്ച് നടന്ന നടന്ന കളിയാണ് ഫ്ളോയിഡ് വെറും 139 സെക്കന്റുകള്‍ കൊണ്ട് വിജയിച്ചത്. ആയോധനകലകള്‍ പരിപോഷിപ്പിക്കുന്ന ഏഷ്യയിലെ അറിയപ്പെടുന്ന സംഘടനായ റിസിന്‍ പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായാണ് ബോക്‌സിങ് പ്രേമികള്‍ക്കായി ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചത്. 139 സെക്കന്റിലെ വിജയത്തിന് ഫ്ളോയിഡിന് ലഭിച്ചത് ഒമ്പത് മില്യണ്‍ ഡോളറാണ്. മൂന്നു റൗണ്ടുകളാണ് മത്സരത്തിനുണ്ടായിരുന്നത്.

ഇത്തരത്തിലുള്ള ഞെട്ടിക്കുന്ന പ്രതിഫലതുകകള്‍ കേള്‍ക്കുമ്പോള്‍ ഈ മത്സരങ്ങള്‍ ആയോധനകലയെ പരിപോഷിപ്പിക്കാനാണോ ,അതോ കലാകാരന്മാരുടെ ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കാനാണോ സംഘടിപ്പിക്കപ്പെടുന്നതെന്ന് സംശയം തോന്നാം. ബോക്‌സിങ് മത്സരങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ ” ഇത് വെറും വിനോദമാണ് ,ശുദ്ധ വിനോദം, ഞങ്ങള്‍ രണ്ടാളും ഒരുപാട് ആസ്വദിച്ചു” എന്നാണ് അജയ്യനായ കളിക്കാരന്‍ ഫ്ളോയിഡ് മെയ്വെതര്‍ പറഞ്ഞത്.

This post was last modified on January 2, 2019 7:19 am