X
    Categories: കായികം

‘മെസിയെ എല്ലാവരും ഒറ്റപ്പെടുത്തി’; അര്‍ജന്റീന ടീമിനെതിരെ വീണ്ടും മറഡോണ

മെസി ഇനി ദേശീയ ടീമിലേക്ക് തിരിച്ചുവരരുതെന്നാണ് താന്‍ പറയുന്നതെന്നും മറഡോണ പറയുന്നു.

റഷ്യന്‍ ലോകകപ്പില്‍ ടീമിന്റെ മുഴുവന്‍ ഭാരങ്ങളും മെസിയില്‍ ചുമത്തി അർജന്റീനിയൻ ടീമംഗങ്ങള്‍ മെസിയെ ഒറ്റപ്പെടുത്തിയെന്ന് വീണ്ടും പ്രസ്താവന നടത്തി  ഇതിഹാസ താരം ഡീഗോ മറഡോണ. ടീം അംഗങ്ങളില്‍ നിന്നോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്നോ  മെസിക്ക് ഒരിക്കലും പിന്തുണ ലഭിച്ചിട്ടില്ലെന്നും മറഡോണ പറഞ്ഞു.

ടീമംഗങ്ങള്‍ എല്ലാവരും മെസിയെ ഒറ്റപ്പെടുത്തുകയായിരുന്നു. അവര്‍ ശരിക്കും അയാളെ ഒറ്റുകൊടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മെസി ഇനി ദേശീയ ടീമിലേക്ക് തിരിച്ചുവരരുതെന്നാണ് താന്‍ പറയുന്നതെന്നും മറഡോണ പറയുന്നു.

ലോകകപ്പിലെ ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം മെസിയുടെ ചുമലില്‍ വെക്കാനാണ് സഹതാരങ്ങളും ടീം മാനേജ്‌മെന്റും ശ്രമിച്ചത്. വിമര്‍ശനങ്ങളില്‍ നിന്ന് അദ്ദേഹരെത്ത രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഒട്ടും ശരിയാല്ലാത്ത വിമര്‍ശനങ്ങളാണ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മെസിക്ക് അനുവഭിക്കേണ്ടി വന്നത്. നമ്മള്‍ അയാള്‍ക്കുവേണ്ടി കണ്ണീരൊഴുക്കും, കാരണം അയാളെപ്പോലെ മറ്റൊരു കളിക്കാരനില്ല. സീനിയര്‍ താരമായ മഷെറാനോ പോലും റഷ്യന്‍ ലോകകപ്പില്‍ മെസിയെ വേണ്ടവിധം പിന്തുണച്ചിട്ടില്ല. മഷെറാനൊയുടെ കാര്യത്തില്‍ എനിക്ക് തെറ്റുപറ്റി. ഞാന്‍ കരുതി അയാള്‍ നല്ലൊരു ലീഡറണെന്ന്. എന്നാല്‍ വിചാരിച്ച ആളല്ല അയാള്‍. മെസി എന്റേതു മാത്രമാണ്. എല്ലാ കുറ്റങ്ങളും മെസിയില്‍ ചാര്‍ത്താന്‍ എളുപ്പമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അവരാ കുട്ടിയെ കൊല്ലുകയാണ്. മെസിയെ മാത്രമല്ലെ, എന്നെയും. കാരണം അയാളെ ആരെങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുവെങ്കില്‍ അയാളെ പിന്തുണച്ച് രംഗത്തുവരണം. അല്ലാതെ നിശബ്ദരായിരിക്കുകയല്ല വേണ്ടതെന്നും മറഡോണ പറഞ്ഞു.

അതെ സമയം അര്‍ജന്റീന പരിശീലകനായി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ മറഡോണ തള്ളിക്കളഞ്ഞു.