അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ആക്രമണ നിരയെ നയിച്ച അനികേത് ജാദവ് ഇംഗ്ലണ്ടിലേക്ക്. ഇംഗ്ലീഷ് ക്ലബായ ബ്ലാക്ക് ബേണ്‍ റോവേഴ്‌സ് ആണ് താരത്തെ ട്രയല്‍സിനായി ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോകുന്നത്. മൂന്ന് മാസത്തോളം കാലം ബ്ലാക്ക് ബേണിനൊപ്പം താരം പരിശീലനത്തിനിറങ്ങും. അനികേതിന് അവസരമുണ്ടാകും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബ്ലാക്ക് ബേണില്‍ പരിശീലനത്തിന് പോകുന്നത്.
ഇപ്പോള്‍ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ക്ലബാണ് ബ്ലാക്ക് ബേണ്‍ റോവേഴ്‌സ്. ഇന്ത്യന്‍ ഉടമകളാണ് ബ്ലാക്ക് ബേണിന് എങ്കിലും ഇതുവരെ ഒരു താരത്തിനും അവിടെ അവസരം ലഭിച്ചിരുന്നില്ല. അനികേത് വലിയ പൊടന്‍ഷ്യല്‍ ഉള്ള താരമാണെന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂ എന്നും ബ്ലാക്ക്‌ബേണ്‍ ഉടമകള്‍ പറഞ്ഞു.
ഇത്തരം ഒരു വലിയ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട് എന്ന് അനികേതും പറഞ്ഞു. മൂന്ന് മാസത്തെ ട്രെയിനിങ്ങിനു ശേഷം ക്ലബിന് ബോധിക്കുകയാണെങ്കില്‍ അനികേതിന് അവിടെ തന്നെ തുടരാം. ഇപ്പോള്‍ ജംഷദ്പൂര്‍ എഫ് സിയുടെ താരമാണ് അനികേത്.
This post was last modified on March 6, 2019 6:50 am
Leave a Comment