X

ദേശീയ കുപ്പായത്തില്‍ ഒരു കിരീടം; മെസി കട്ട വെയ്റ്റിംഗിലാണ്

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ച മെസിയാണ് ഒരു കിരീടത്തിനായി ദാഹിക്കുന്നത്.

ദേശീയ ജഴ്‌സിയില്‍ ഒരു കിരീടത്തിനായുള്ള മെസിയുടെ കാത്തിരിരിപ്പ് നീളുകയാണ്. കോപയില്‍ സ്വപ്ന സെമിയില്‍ അര്‍ജന്റീനയെ തളച്ച് ബ്രസീല്‍ ഫൈനലിലേക്ക് കുതിച്ചപ്പോള്‍ അര്‍ജന്റൈന്‍ ആരാധകര്‍ ഒരിക്കല്‍ കൂടി കണ്ണീരണിഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കാനറികളുടെ വിജയം. ഫുട്‌ബോള്‍ ലോകകപ്പിലും കോപ്പയിലും ഫൈനല്‍ കളിച്ചിട്ടും കിരീടം മാത്രം മെസിയുടെ കയ്യില്‍ നിന്ന് വഴുതുകയാണ്. 2016ലെ കോപാ ഫൈനലില്‍ തോറ്റുമടങ്ങുമ്പോള്‍ ഇനി ഈ ജഴ്‌സിലില്ലില്ലെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വൈകാതെ തീരുമാനം മാറ്റി മെസി വീണ്ടും കളത്തിലെത്തി. അപ്പോഴും പരാജയം തന്നെ തുടര്‍ക്കഥ.

2005ല്‍ അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞ മെസിയുടെ ഏകകിരീട നേട്ടം 2008ലെ ഒളിംപിക്‌സില്‍ നേടിയ സ്വര്‍ണ മെഡല്‍ മാത്രമാണ്. 2005ല്‍ അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടിയാണ് മെസി സീനിയര്‍ ടീമിലേയ്ക്ക് എത്തിയത്. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ കപ്പിനും ചുണ്ടിനും ഇടയിലാണ് മെസിക്കും കൂട്ടര്‍ക്കും ലോകകിരീടം നഷ്ടമായത്. ജര്‍മ്മനിയുടെ കരുത്തിന് മുന്നില്‍
തകര്‍ന്നടിയുകയായിരുന്നു അര്‍ജന്റീന. ബാര്‍സിലോണയുടെ ജേഴ്‌സിയില്‍ റെക്കോര്‍ഡുകളും കിരിടങ്ങളും തേടിയെത്തിയപ്പോള്‍ വിവിധ രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ നാലുതവണയും തോറ്റുമടങ്ങാനായിരുന്നു മെസിയുടെ വിധി.

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ച മെസി. അഞ്ചു തവണ ബാലണ്‍ ഡി ഓറും യുവേഫ പ്ലയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ ടീമിനായി 134 മല്‍സരങ്ങളില്‍ നിന്ന് 68 ഗോള്‍ മെസി കുറിച്ചു.

ലോകകപ്പിന്റെ ഫൈനലില്‍ യൂറോപ്പിന്റെ സാങ്കേതിക മികവിലും ശാസ്ത്രീയതയിലുമാണ് തട്ടി വീണതെങ്കില്‍ കോപ അമേരിക്കയില്‍ മൂന്നുവട്ടം മെസിയും കൂട്ടരും തോല്‍വി വഴങ്ങി. 2007ല്‍ കോപ അമേരിക്കയില്‍ കിരീടപോരാട്ടത്തില്‍ ബ്രസീലിനോട് തോറ്റുമടങ്ങാനായിരുന്നു വിധി. പിന്നീട് അര്‍ജന്റീനയെ നയിച്ച് 2015ല്‍ കോപയിലെത്തി. അന്നും തോല്‍വി തന്നെ. പിന്നാലെ 2016ലെ കോപ അമേരിക്ക സെന്റിനറി കപ്പില്‍ ചിലെക്കു മുന്നില്‍ വീണ്ടും മുട്ടുമടക്കി. 2019ലെ കോപ അമേരിക്കയില്‍ കപ്പുയര്‍ത്താനായി മെസി വീണ്ടും ബൂട്ടുകെട്ടി. എന്നാല്‍ സെമിയില്‍ ബദ്ധവൈരികളായ ബ്രീസിലിനോട് തോറ്റ് മടങ്ങി.

Read More: മായാവതിയുടെ ബി എസ് പിയെ നക്സല്‍ സംഘടനയാക്കി കേരള പോലീസ്, ഹിന്ദുത്വ സംഘടനകള്‍ക്ക് ശുദ്ധിപത്രം

This post was last modified on July 3, 2019 1:30 pm