X
    Categories: കായികം

നേട്ടം കൊയ്ത് ഹാരി കെയ്ന്‍; ബെറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി ടോട്ടനം ക്വാര്‍ട്ടറില്‍

ഒന്നാം പാദത്തില്‍ ടോട്ടനം മൂന്ന് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ബെറൂസിയ ഡോര്‍ട്മുണ്ടിനെ പരാജയപ്പെടുത്തി ടോട്ടനം. ഇതോടെ ലീഗിലെ അവസാന എട്ടിലെത്തിയിരിക്കുകയാണ് ടോട്ടനം. മത്സരത്തില്‍ ടീമിന് വേണ്ടി വിജയ ഗോള്‍ നേടിയ ഹാരി കെയ്ന്‍ മറ്റൊരു നേട്ടത്തിലെത്തി.

ഒന്നാം പാദത്തില്‍ ടോട്ടനം മൂന്ന് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ക്വാര്‍ട്ടറില്‍ കയറാന്‍ ബൊറൂസിയ ഡോര്‍ട്മൂണ്ടിന് വലിയ വിജയം അത്യാവശ്യമായിരുന്നു. നല്ല മുന്നേറ്റങ്ങള്‍ നടത്താനും അക്രമിച്ച് കളിക്കാനും ഡോര്‍ട്മുണ്ടിനായെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് പരാജയത്തിന് കാരണം. ആദ്യപാദത്തില്‍ മുന്‍തൂക്കം ഡോര്‍ട്മുണ്ടിന് തന്നെയായിരുന്നു. ടോട്ടനം ഗോളി ലോറിസിന്റെ അസാമാന്യ സേവുകള്‍ മത്സരത്തില്‍ നിര്‍ണായകമായി. മത്സരത്തിന്റെ 48ാം മിനിറ്റില്‍ ഹാരി കെയ്‌നാണ് ടോട്ടനത്തിനായി ഗോള്‍ സ്വന്തമാക്കിയത്.

യൂറോപ്യന്‍ മത്സരങ്ങളില്‍ ടോട്ടന്‍ഹാം ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടത്തിലാണ് ഹാരി കെയ്ന്‍ എത്തിയിരിക്കുന്നത്. ഹാരി കെയ്‌ന് സ്പര്‍സിനായി യൂറോപ്യന്‍ പോരാട്ടങ്ങളില്‍ 24 ഗോളുകളാണ് നേടിയിരിക്കുന്നത്. . മുന്‍ ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ജെര്‍മെയ്ന്‍ ഡെഫോയുടെ 23 ഗോളുകള്‍ എന്ന റെക്കോര്‍ഡ് ആണ് ബെയ്‌ല് മറികടന്നത്. 22 ഗോളുളുള്ള മാര്‍ട്ടിന്‍ ചിവേര്‍സിനെ കഴിഞ്ഞ മത്സരത്തില്‍ കെയ്ന്‍ മറികടന്നിരുന്നു.

This post was last modified on March 6, 2019 10:27 am

Related Post
Leave a Comment